സര്‍ജറിയില്‍ പിഴവ്; 12 വര്‍ഷം നീണ്ട പോരാട്ടം; അര്‍ജന്റീനിയന്‍ നടി സില്‍വിന ല്യൂണ അന്തരിച്ചു

സര്‍ജറിയില്‍ പിഴവ് വന്നതിനെ തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലായിരുന്ന അര്‍ജന്റീനിയന്‍ നടി സില്‍വിന ല്യൂണ അന്തരിച്ചു. പന്ത്രണ്ട് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് സില്‍വിന ജീവന്‍വെടിഞ്ഞത്. 2011ല്‍ സര്‍ജറിയില്‍ പിഴവ് വന്നതിനെ തുടര്‍ന്ന് സില്‍വിനയുടെ വൃക്കകള്‍ തകരാറിലായിരുന്നു. പിന്നീട് ആശുപത്രിവാസവും മരുന്നും മറ്റുമായി ജീവന്‍ തിരികെ പിടിക്കാനുളള പോരാട്ടമായിരുന്നു.

Also read- ചത്തീസ്ഗഡില്‍ സഹോദരിമാരെ ബലാത്സംഗം ചെയ്തു; ബിജെപി നേതാവിന്റെ മകനടക്കം 10 പേര്‍ അറസ്റ്റില്‍

സില്‍വിനയുടെ അഭിഭാഷകന്‍ ഫെര്‍ണാണ്ടോ ബര്‍ലാന്‍ഡയാണ് മരണവിവരം പുറംലോകത്തെ അറിയിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് സില്‍വിനയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ഇനിയും വെന്റിലേറ്റര്‍ നീക്കാതെ മറ്റ് മാര്‍ഗമൊന്നുമില്ലെന്ന തീരുമാനത്തില്‍ ഡോക്ടര്‍മാര്‍ എത്തിയതോടെയാണ് കുടുംബാംഗങ്ങളും സമ്മതിച്ചത്.

also read- 73 വര്‍ഷം പഴക്കമുള്ള വിന്റേജ് കാറിൽ ദുബായിൽ നിന്നും ലണ്ടനിലേക്ക് സാഹസിക യാത്ര

മിസ് ല്യൂണയുടെ മരണം ഞെട്ടിപ്പിക്കുന്നതാണെന്ന് അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡോക്ടര്‍ അനിബാല്‍ ലോട്ടോക്കി നടത്തിയ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയക്കിടയില്‍ ചില രാസവസ്തുക്കള്‍ ശരീരത്തില്‍ കടന്നതോടെയാണ് സില്‍വിനയുടെ ആരോഗ്യനില അപകടത്തിലായത്. സംഭവത്തില്‍ ഡോക്ടര്‍ അനിബാല്‍ നിയമനടപടികള്‍ നേരിടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News