തൃശൂരിൽ മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ തർക്കം; കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

തൃശൂർ ഏങ്ങണ്ടിയൂർ അഞ്ചാംകല്ലിൽ യുവാക്കൾ തമ്മിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏങ്ങണ്ടിയൂർ ചന്തപ്പടി സ്വദേശി വെള്ളപ്പറമ്പിൽ വീട്ടിൽ 29 വയസുള്ള മിഥുൻ മോഹൻ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ അഞ്ചാംകല്ലിന് പടിഞ്ഞാറ് ഭാഗത്തെ റോഡിൽ വെച്ചായിരുന്നു സംഭവം. അക്രമികളെ ഇന്നലെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Also read:‘യോഗിയുടെ സമൂഹ വിവാഹ പദ്ധതിയിൽ തട്ടിപ്പ്’, സർക്കാർ ഉദ്യോഗസ്ഥരടക്കം 15 പേർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News