95 പൈസക്ക് വേണ്ടി തര്‍ക്കിച്ച് മാധ്യമപ്രവര്‍ത്തക; എതിര്‍പക്ഷത്തുണ്ടായിരുന്നത് കാബ് ഡ്രൈവര്‍, ഇന്റര്‍നെറ്റ് രണ്ട് തട്ടില്‍

journalist-cab-driver-argument

വനിതാ മാധ്യമപ്രവര്‍ത്തകയും ക്യാബ് ഡ്രൈവറും തമ്മില്‍ 95 പൈസക്ക് വേണ്ടിയുള്ള തര്‍ക്കത്തിന്റെ വീഡിയോ വൈറലായി. ഡ്രൈവര്‍ തന്നോട് മോശമായി പെരുമാറിയെന്ന് മാധ്യമപ്രവര്‍ത്തക ആരോപിച്ചു. എന്നാല്‍, ടാക്‌സി വാടക നല്‍കാന്‍ വനിത വിസമ്മതിച്ചതായി ഡ്രൈവറും ആരോപിച്ചു. 129.95 രൂപയായിരുന്നു ചാര്‍ജ്. എന്നാല്‍ മാധ്യമപ്രവര്‍ത്തക 129 രൂപയാണ് പേ ചെയ്തത്. ആക്ടിവിസ്റ്റ് ദീപിക നാരായണ്‍ ഭരദ്വാജ് ആണ് ക്യാബ് ഡ്രൈവര്‍ റെക്കോര്‍ഡ് ചെയ്ത സ്ത്രീയുടെ വീഡിയോ പങ്കുവെച്ചത്.

തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക ശിവാംഗി ശുക്ല തന്റെ ഭാഗം ന്യായീകരിച്ച് വീഡിയോകള്‍ സഹിതം എക്സില്‍ രംഗത്തെത്തി. നിങ്ങള്‍ ഒരു പത്രപ്രവര്‍ത്തകയായതിനാല്‍ ബില്‍ അടയ്ക്കില്ലേ? എന്ന് ഡ്രൈവര്‍ മാധ്യമപ്രവര്‍ത്തകനോട് ചോദിക്കുന്നത് വീഡിയോയിലുണ്ട്. നിങ്ങള്‍ മോശമായി സംസാരിക്കുന്നു എന്നായിരുന്നു അവരുടെ ഇംഗ്ലീഷിലുള്ള മറുപടി നല്‍കി. പക്ഷേ ഡ്രൈവര്‍ അത് നിഷേധിച്ചു. അവരെ ദീദി എന്ന് അഭിസംബോധന ചെയ്തു.

Read Also: ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; പൂനെയില്‍ മൂന്നര വയസ്സുള്ള മകനെ കഴുത്തറുത്ത് കൊന്ന് ടെക്കി

പ്രശ്നം പരിഹരിക്കാന്‍ ഇരുവരും ഒരു പോലീസ് സ്റ്റേഷനില്‍ പോകണമെന്ന് ശുക്ല നിര്‍ദേശിക്കുന്നതും ഡ്രൈവര്‍ സമ്മതിക്കുന്നതും വീഡിയോയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News