
പത്തനംതിട്ട: കലഞ്ഞൂർ ഒന്നാംകുറ്റിയിൽ മദ്യപാനത്തെനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. മനു എന്നയാളാണ് കൊല്ലപ്പെട്ടത്. ശിവപ്രസാദ് എന്നയാളുടെ വീട്ടിൽവച്ചാണ് സംഭവം ഉണ്ടായത്. ശിവപ്രസാദിനെ കൂടൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .
മനുവിനെ ആശുപത്രിയിൽ എത്തിച്ച ശേഷം ശിവപ്രസാദ് മുങ്ങുകയായിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. എന്താണ് കൊലപാതക കാരണം എന്നത് വ്യക്തമല്ല. മനുവിന്റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Also Read: 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ
സംഭവസ്ഥലത്ത് പൊലീസ് എത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ശിവപ്രസാദിനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൂടുതല്‍ വിശദമായ അന്വേഷണത്തിനു ശേഷമേ എന്താണ് കൊലപാതക കാരണം എന്ന് വ്യക്തമാകൂ.
അതേസമയം, മൂന്നാറിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. നല്ലതണ്ണി കുറുമല എം.ആകാശാണ് (20) അറസ്റ്റിലായത്. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Also Read: വാക്ക് തർക്കം ഭർത്താവ് കത്രിക കൊണ്ട് ഭാര്യയെ കുത്തിക്കൊന്നു, സംഭവം മഹാരാഷ്ട്രയിൽ
പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. ആശുപത്രി അധികൃതർ നൽകിയ വിവരത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. മൂന്നാർ എസ്.ഐ.അജേഷ് കെ.ജോണിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയിൽ ഹാജരാക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

