അരിക്കൊമ്പനെ ഇടുക്കിയിൽ നിന്നും മാറ്റണം; കോടതി നിലപാടിൽ ആശ്വാസം

അരിക്കൊമ്പനെ ഇടുക്കിയിൽ നിന്നും മാറ്റണമെന്ന കോടതി നിലപാടിൽ ആശ്വാസത്തിലാണ് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തിലുള്ളവ‍ർ. അതേ സമയം നടപടികൾ അനന്തമായി നീളുന്നത് ഇവരുടെ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. അരിക്കൊമ്പനെ പിടികൂടുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ ഇന്ന് ഉച്ചയോടെ ബാംഗ്ലൂരിൽ നിന്ന് എത്തും.

ഫെബ്രുവരി 21ന് അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടി മാറ്റാൻ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടതാണ്. ഇതിനായി ആവശ്യമായ എല്ലാ ഒരുക്കങ്ങളും വനം വകുപ്പ് പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ കോടതി ഇടപെടലിനെ തുടർന്ന് നടപടികളെല്ലാം മുടങ്ങി. അഞ്ചാം തീയതി അരിക്കൊമ്പനെ പിടികൂടാൻ അനുകൂല ഉത്തരവ് കോടതി നൽകിയിരുന്നു. റോഡിയോ കോളർ എത്താത്തതിനാൽ പിടികൂടാനായില്ല. നടപടികൾ ഒരാഴ്ച കൂടി നീളുമെന്നതാണ് ഇപ്പോഴത്തെ ആശങ്കക്ക് കാരണം.

നടപടികൾ നീണ്ടു പോയാൽ വീണ്ടും സമരം തുടങ്ങാനും ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചാത്തിലെ ജനങ്ങൾ ആലോചിക്കുന്നുണ്ട്. എല്ലാ ദിവസവും കുങ്കി ക്യാമ്പിന് സമീപത്തേക്ക് അരിക്കൊമ്പനിപ്പോഴുമെത്തുന്നുണ്ട്. വീടുകൾ തകർക്കുന്നതും തുടരുകയാണ്. അതേസമയം അരിക്കൊമ്പനുളള ജിപിഎസ് കോളർ ഇന്ന് മൂന്നാറിലെത്തും. WWF ന്റെ കൈവശം ബംഗളുരുവിലുള്ള കോളറാണ് അരിക്കൊമ്പനായി എത്തിക്കുന്നത്. ഉന്നത തല യോഗത്തിനു ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here