അരിക്കൊമ്പൻ മുണ്ടൻതുറൈ കടുവാ സങ്കേതത്തില്‍, നെയ്യാറിന് കിലോമീറ്ററുകള്‍ അകലെ

ചിന്നക്കനാല്‍ കടുവാ സങ്കേതത്തില്‍ നിന്ന് കാടുകടത്തപ്പെട്ട കാട്ടാന അരിക്കൊമ്പൻ നിലവിൽ കളയ്ക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ അപ്പർകോദയാറിൽ വിഹരിക്കുകയാണ്. ആന  കേരളവനാന്തരങ്ങളിലേക്ക് വരാൻ സാധ്യതയില്ലെന്ന് വൈൽഡ് ലൈഫ് വാർഡൻ സെമ്പക പ്രിയ പറഞ്ഞു.അപ്പര്‍ കോതയാറിലേക്ക് അരിക്കൊമ്പന്‍ തിരികെ പോകാനാണ് സാധ്യതയെന്നും അവര്‍ പറഞ്ഞു

വീടും വാഴയും മരവും അരിക്കൊമ്പന്‍ നശിപ്പിച്ചെങ്കിലും അരികിലുണ്ടായിരുന്ന റേഷന്‍കടയെ വെറുതെവിട്ടു. അരിക്കൊമ്പന്‍ തിരികെ
അപ്പര്‍ കോതയാര്‍ ഭാഗത്തേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലാണ് വനപാലകര്‍. നെയ്യാറിന് 65 കിലോമീറ്റര്‍ അകലെയാണ് അരിക്കൊമ്പന്‍. ഒരു ദിവസം 10 കിലോമീറ്റര്‍ സഞ്ചരിക്കുന്നുണ്ടെന്നുവെന്നും  സെമ്പക പ്രിയ പറഞ്ഞു.

ALSO READ: മുപ്പത് പവൻ സ്വർണ്ണവുമായി ഐടി ഉദ്യോഗസ്ഥനായ ഭർത്താവ് മുങ്ങി, മൂന്ന് വര്ഷത്തിന് ശേഷം യുവതിയുടെ പരാതിയിൽ അറസ്റ്റ്

അരികൊമ്പന്‍ നിലയുറപ്പിച്ച ബോംബെ ബര്‍മാ തെയില ഫാക്ടറി പ്രവര്‍ത്തിപ്പിക്കരുതെന്നും തൊഴിലാളികള്‍ പണിക്ക് പോകരുകെന്നും വനപാലകര്‍ നിര്‍ദ്ദേശം നല്‍കി.ഊത്തിലെ സ്‌കൂളിനും നിലവില്‍ അവധി നല്‍കിയാല്‍ നന്നാവുമെന്നും ഡിഡി പറഞ്ഞു.അരികൊമ്പന് ഒപ്പം മറ്റ് നാല് ആനകളും പ്രദേശത്ത് ഉണ്ട്.  പക്ഷേ അക്രമം നടത്തിയത് അരിക്കൊമ്പനാണ്.

നാട്ടിലിറങ്ങിയ അരിക്കൊമ്പൻ വാഴകൃഷിയും വീടിന്റെ ഷീറ്റും സിഎസ്ഐ പള്ളിയിലെ മരവും  നശിപ്പിച്ചിരുന്നു. ആനയിറങ്ങിയ സാഹചര്യത്തിൽ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ വിനോദ സഞ്ചാരം നിരോധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നാലുമുക്കിൽ വാഴകൃഷിയും ഊത്തിൽ വീടിന്റെ മേൽകൂരയും ആന നശിപ്പിച്ചു. ഊത്ത് എസ്റ്റേറ്റിലെ  സിഎസ്ഐ പള്ളി വളപ്പിലെ മരവും അരിക്കൊമ്പൻ തകർത്തു.

ALSO READ: ഖലിസ്ഥാന്‍ നേതാവിന്‍റെ കൊലപാതകം, അന്വേഷണത്തില്‍ കാനഡയോട് കൈകോര്‍ത്ത് അമേരിക്ക, ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News