അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ടു; നീക്കങ്ങള്‍ നിരീക്ഷിക്കും

അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ടു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ്
പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മേതകാനം വനമേഖലയില്‍ തുറന്നു വിട്ടത്. അരിക്കൊമ്പനെ തുറന്നുവിട്ടതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. അരിക്കൊമ്പന്റെ നീക്കങ്ങള്‍ ദൗത്യസംഘം നിരീക്ഷിക്കും. പരിശോധനയില്‍ ആന ആരോഗ്യവാനാണ്. ശരീരത്തിലെ മുറിവുകള്‍ പ്രശ്‌നമുള്ളതല്ലെന്നും വനം വകുപ്പ് അധികൃതര്‍ പറയുന്നു.

ഇന്നലെ രാത്രിയോടാണ് അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ എത്തിച്ചത്. തുടര്‍ന്ന് പുലര്‍ച്ചയോടെ തുറന്നുവിടുകയായിരുന്നു. ഒന്നര ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ രാവിലെ 11.55 ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. മയങ്ങിയ ആനയെ അഞ്ച് മണിക്കൂര്‍ കൊണ്ടാണ് വാഹനത്തില്‍ കയറ്റിയത്. കോന്നി സുരേന്ദ്രന്‍ അടക്കമുള്ള നാല് കുങ്കിയാനകളും ദൗത്യ സംഘത്തില്‍ ഉണ്ടായിരുന്നു. ലോറിയില്‍ കയറാന്‍ കൂട്ടാക്കാതിരുന്ന അരിക്കൊമ്പനെ കുങ്കിയാനകള്‍ തള്ളിക്കയറ്റുകയായിരുന്നു.

വൈകീട്ട് 5.30 ഓടെയാണ് അരിക്കൊമ്പനെ കയറ്റിയ വാഹനം ചിന്നക്കനാലില്‍ നിന്ന് കുമളിയിലേക്ക് തിരിച്ചത്. വനം വകുപ്പിന് പുറമെ പൊലീസ്, റവന്യൂ വകുപ്പുകളുടെ വാഹനങ്ങളും അരിക്കൊമ്പന്റെ വാഹനത്തെ അനുഗമിച്ചു. 10.15-ഓടെ വാഹനം കുമളിയിലെ പെരിയാര്‍ കടുവ സങ്കേതത്തിലെത്തി. പ്രത്യകം പൂജകളോടെയായിരുന്നു മാന്നാര്‍ ആദിവാസി വിഭാഗം അരിക്കൊമ്പനെ സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel