അരിക്കൊമ്പൻ തമിഴ്നാട്ടിലെ മേഘമലയിൽ

അരിക്കൊമ്പൻ തമിഴ്നാട് മേഘമലയിൽ എത്തി. ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ റേഡിയോ സിഗ്നലിൻ്റെ അടിസ്ഥാനത്തിൽ കേരള വനം വകുപ്പ് നൽകിയ നിർദ്ദേശ പ്രകാരം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് തമിഴ്നാട് വനം വകുപ്പ്. നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ റെയിഞ്ചറുടെ നേതൃത്വത്തിൽ 20 അംഗ സംഘം മേഘമലയിൽ എത്തിയിട്ടുണ്ട്.

എന്നാൽ മണലാർ റിസർവോയറിന് സമീപത്ത് എത്തിയിരുന്ന അരിക്കൊമ്പൻ സമീപത്തെ തോട്ട തൊഴിലാളികളുടെ വീട്ടിൽ നിന്ന് അരി എടുത്ത് കൊണ്ടുപോയിരുന്നു. കൊമ്പൻ ഇപ്പോൾ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മടങ്ങി എത്തി എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ജനവാസമേഖലയിലേക്കിറങ്ങിയ അരികൊമ്പൻ വീട് തകർത്തുവെന്ന വാർത്ത വ്യാജമെന്ന് തെളിഞ്ഞു. വീട് തകർത്തതുമായി ബന്ധപ്പെട്ട വാർത്തകൾ ന്യൂസ് പേപ്പറുകളിലും മറ്റും വന്നെങ്കിലും അത് അരികൊമ്പൻ തന്നെയാണോ എന്ന കാര്യത്തിൽ ഇതുവരെയും സ്ഥിതികരണം വന്നിട്ടില്ല.

അരിക്കൊമ്പന്റെ ആരോഗ്യനില പൂര്‍ണമായി തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അരിക്കൊമ്പന് തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്നു നല്‍കിയിരുന്നു. ആന ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel