അരിക്കൊമ്പനെ തിരികെ എത്തിക്കണം; ചിന്നക്കനാലിൽ ഗോത്രവർഗക്കാരുടെ പ്രതിഷേധം

അരിക്കൊമ്പനെ തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യവുമായി ഗോത്രവർഗക്കാരുടെ പ്രതിഷേധം. ചിന്നകനാലിലാണ് ഒരു വിഭാഗം ആദിവാസി ജനങ്ങളാണ് ആവശ്യമുന്നയിച്ച് രംഗത്ത് വന്നത്. ഇവർ തിങ്കളാഴ്ച രാത്രിയിൽ ഇവർ പ്രതിഷേധിച്ചിരുന്നു.

ചൊവ്വാഴ്ച മുതൽ അനിശ്ചിത കാല പ്രതിരോധം തീർക്കുമെന്നും പ്രതിഷേധക്കാർ പറയുന്നു.ചെമ്പകതൊഴു കുടി നിവാസികളാണ് പ്രതിഷേധത്തിന്റെ മുൻ നിരയിൽ ഉള്ളത്.

അതേ സമയം , അരിക്കൊമ്പനെ തുറന്നു വിട്ടതായി തമിഴ്നാട് സർക്കാർ സ്ഥിരീകരിച്ചു ചികിത്സ നൽകിയതിന് ശേഷമാണ് തുറന്നു വിട്ടത്. മുത്തുക്കുളിയിലെ കാട്ടിലാണ് തുറന്നു വിട്ടത്. മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് തമിഴ്‌നാട് വനംവകുപ്പിന്റെ വിലയിരുത്തല്‍. മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ അനിമല്‍ ആംബുലന്‍സില്‍ വനംവകുപ്പ് ഡോക്ടര്‍മാര്‍ ആനയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe