ഭാര്യയുടെ അന്ത്യാഭിലാഷത്തിനായി ജന്മനാട്ടിലെത്തി, കുഞ്ഞുപെണ്‍മക്കളെ തനിച്ചാക്കി അര്‍ജുന്‍ യാത്രയായി

ഒരാഴ്ച മുമ്പാണ് അര്‍ജുന്‍ മനുഭായി പട്ടോലിയയുടെ ഭാര്യ ഭാരതിബെന്‍ ലണ്ടനില്‍ മരണമടഞ്ഞത്. അവസാന ശ്വാസം നിലയ്ക്കും മുമ്പേ ഭാരതി അര്‍ജുനോട് പറഞ്ഞത്, ഒരേയൊരു ആഗ്രഹമാണ്. തന്റെ ചിതാഭസ്മം നാട്ടിലെത്തിക്കണം. നാലും എട്ടും വയസുള്ള പെണ്‍മക്കളെ യുകെയില്‍ നിര്‍ത്തിയാണ് അര്‍ജുന്‍ ഭാര്യയുടെ അന്ത്യാഭിലാഷം സാധിച്ചു കൊടുക്കാനായി ഇന്ത്യയിലെത്തിയത്.

36കാരനായ അര്‍ജുന്‍, അമ്രേലി ജില്ലയിലെ വാദിയയിലുള്ള തങ്ങളുടെ ഗ്രാമത്തിലെത്തി ഭാര്യുടെ ചിതാഭസ്മം നര്‍മദ നദിയിലൊഴുക്കി. വ്യാഴാഴ്ച പട്ടോലിയ എയര്‍ ഇന്ത്യ ഫ്‌ളൈറ്റില്‍ തിരികെ മടങ്ങാനായി കയറി, ലണ്ടനിലെ ഗാട്ട് വിക്ക് വിമാനത്താവളമായിരുന്നു ലക്ഷ്യം. പക്ഷേ ആ കുഞ്ഞുങ്ങളെ തനിച്ചാക്കി അച്ഛനും യാത്രയായി.

ALSO READ: ഇറാന്റെ ആണവ – സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം; ടെഹ്‌റാനിൽ സ്‌ഫോടനങ്ങൾ

ഒരാഴ്ച വ്യത്യാസത്തില്‍ കുടുംബത്തിലെ രണ്ട് പേരെ നഷ്ടപ്പെട്ട ദുഃഖത്തിലാണ് തങ്ങളുടെ കുടുംബമെന്ന് അര്‍ജുന്റെ അനന്തരവന്‍ പറയുന്നു.

ALSO READ: ‘ഓ ബൈ ഒസി’ ജീവനക്കാരെ തട്ടിക്കാണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസ്; കൃഷ്ണകുമാറും ദിയയും നൽകിയ ജാമ്യഹർജി ഇന്ന് പരിഗണിക്കും

ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാർക്ക് പുറമെ 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. രണ്ട് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 11 കുട്ടികളും അപകടത്തിൽ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News