
മലയാളികൾക്ക് തമിഴ് സിനിമയോട് വല്ലാത്ത ഒരിഷ്ടം തന്നെയുണ്ട്. ഏത് തമിഴ് സിനിമ കേരളത്തിൽ റിലീസ് ആയാലും അതിനെ ഇരുകൈയും നീട്ടിയാണ് ആളുകൾ സ്വീകരിക്കുക. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ബ്ലാസ്റ്റ് എല്ലാവരും ഏറ്റെടുത്തിരുന്നു. ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരുന്നു ഇത്. മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ സിനിമയുടെ കളക്ഷൻ ഉയരാത്തതിൽ നിരാശയിലാണ് ആരാധകർ.
18 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇതുവരെ 40 കോടിയിലേറെയാണ് കൊയ്തിരിക്കുന്നത്. കേരളത്തിലും അതിഗംഭീര കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യദിനം വെറും 70 ലക്ഷം മാത്രം നേടിയ ചിത്രം പിന്നീട് പെട്ടെന്നൊരു കുതിപ്പായിരുന്നു. 75 സ്‌ക്രീനിൽ നിന്ന് പടം 170ലേറെ സ്‌ക്രീനുകളിലേക്ക് മാറി. റിലീസ് ചെയ്ത് 11 ദിവസം കൊണ്ട് 10 കോടിയിലേറെയാണ് നേടിയതും.
അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

