
സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറിനെക്കുറിച്ചുള്ള എന്ത് വാർത്തകള്‍ വന്നാലും അത് പെട്ടെന്ന് വൈറലാകാറുണ്ട്. പൊതുവേ അന്തർമുഖനായിട്ടുള്ള അർജുൻ്റെ വാർത്തകള്‍ സൈബറിടങ്ങളിൽ ചർച്ചാ വിഷയമാണ്. അടുത്തിടെയാണ് താരം വിവാഹിതനായത്. ഹിന്ദി പാപ്പരാസികളുടെ മുൻപിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ചിരിക്കാതെ നിൽക്കുന്ന വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ അർജുൻ തൻ്റെ വ്യക്തി ജീവിതത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ്. ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയൻ്റിനു വേണ്ടി കളിക്കുകയാണിപ്പോള്‍.
ശുഭാംഗർ മിശ്രയുമായുള്ള പോഡ്കാസ്റ്റിനിടെയാണ് തൻ്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അർജുൻ തൻ്റെ മനസുതുറന്നത്. ശാന്തനായി തുടരുന്നത് എങ്ങനെയാണെന്ന് അവതാരകൻ അർജുനോട് ചോദിച്ചപ്പോള്‍, ‘ഗോവയിൽ എനിക്ക് അഞ്ച് നായകളുണ്ട്, അവയോടൊപ്പം സമയം ചെലവഴിക്കാറാണ് പതിവ്. എനിക്ക് ക്രിക്കറ്റ് കളിക്കാരായിട്ടുള്ള സുഹൃത്തുക്കളൊന്നും അധികമായിട്ടില്ല, ക്രിക്കറ്റ് കളിക്കാത്ത സുഹൃത്തുക്കളാണ് ഏറ്റവും കൂടുതലുള്ളത്’. അർജുൻ പറഞ്ഞു.
സച്ചിൻ ടെണ്ടുൽക്കറുടെ മകനായതിൽ തന്നെ തനിക്കെതിരെയുള്ള ട്രോളുകളും സമ്മർദ്ദങ്ങളും ബാധിക്കാറുണ്ടോയെന്ന ചോദ്യത്തിന് ‘ഇല്ല. എന്നെ ബാധിക്കാറേയില്ല’ എന്ന് അർജുൻ പറഞ്ഞു. തൻ്റെ അച്ഛനല്ലാതെ മറ്റാരാണ് തന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി എന്നുള്ള ചോദ്യത്തിന് ‘യുവരാജ് സിംഗാണ് എൻ്റെ ഇൻസ്പിറേഷൻ. അദ്ദേഹം സ്പിന്നറും ഫാസ്റ്റ് ബൗളറുമാണ്’ അർജുൻ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

