ക്വിഷ്ത്വാറിൽ ഭീകരർക്കായി തിരച്ചിൽ ഊർജിതം; കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ജെയ്ഷെ കമാൻഡർ സൈഫുള്ള

മ്മുകശ്മീരിലെ ക്വിഷ്ത്വാറിൽ ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കി സൈന്യം. കാത്തൂർ മേഖല കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്. ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് കമാൻഡർ സൈഫുള്ള ഉൾപ്പെടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ക്വിഷ്ത്വാറിലും സമീപത്തെ അതിർത്തി മേഖലകളിലും നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ച് തെരച്ചിൽ തുടരുകയാണ്.

Also read: കാസർഗോഡ് കയർ ഫാക്ടറിയിൽ വൻ തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തെത്തുടർന്ന് ഇന്ന് ഉച്ചയോടെയാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്. ഭീകരരെ സൈന്യം വളഞ്ഞതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും എകെ 47 അടക്കമുള്ള മാരകായുധങ്ങൾ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിലാണ് സൈന്യം തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുന്നത്. സുരക്ഷാ മുന്നറിയിപ്പും നടപടികളും ഡൽഹി സ്ഫോടനത്തിന് പിന്നാലെ രാജ്യത്ത് ഭീകരാന്തരീക്ഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രതിരോധ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News