മണിപ്പൂരിൽ സൈനിക ഉദ്യോഗസ്ഥനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി; വ്യാപക തെരച്ചിൽ തുടരുന്നു

മണിപ്പൂരിൽ സൈനിക ഉദ്യോഗസ്ഥനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. കരസേനയിലെ ജൂനിയർ കമീഷൻഡ് ഓഫീസറായ കൊൻസം ഖേദ സിങിനെയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് തൗബാൽ ജില്ലയിലാണ് സംഭവം. അവധിക്ക് വീട്ടിലെത്തിയ സൈനികനെയാണ് അദ്ദേഹത്തിന്റെ വസതിയിൽ നിന്നും തട്ടിക്കൊണ്ടുപോയത്. സൈനികനെ തട്ടിക്കൊണ്ടുപോകുന്ന നാലാമത്തെ സംഭവമാണിത്.

ALSO READ: ഇത് മഞ്ഞുമ്മൽ ബോയ്‌സിന്റെ വിജയം; രണ്ടാഴ്ചകൊണ്ട് തമിഴ്നാട് ബോക്സ് ഓഫീസിൽ 25 കോടി കടന്നു

ദേശീയപാതയില്‍ എല്ലാ വാഹനങ്ങളേയും പരിശോധിക്കുന്നുണ്ട്. അദ്ദേഹത്തെ എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്ന് അറിയില്ലെന്നും അത് പരിശോധിച്ചുവരികയാണെന്നും അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News