ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്നു സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകാശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്ക് വീരമൃത്യു. വെള്ളിയാ‍ഴ്ച രാവിലെ കുല്‍ഗാമിലെ ഹലാന്‍ വനമേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ സൈനികരാണ് മരിച്ചത്.  സ്ഥലത്ത് ഭീകരുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഉണ്ടായ ഏറ്റുമുട്ടലിലാണ് സൈനികര്‍ക്ക് സാരമായി പരുക്കേല്‍ക്കുന്നത്.

ALSO READ: തൃശൂരില്‍ നിന്ന് വിദ്യാര്‍ത്ഥികളെ കാണാതായ സംഭവം: തെരച്ചില്‍ തുടരുന്നു

പൊലീസിന്‍റെയും ആര്‍ആര്‍ആറിന്‍റെ യും സംയുക്ത തെരച്ചിലിനിടെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.

മേഖലയില്‍ സംയുക്ത സേനയുടെ തെരച്ചില്‍ ഇപ്പോ‍ഴും തുടരുകയാണ്. കൂടുതല്‍ ഭീകരര്‍ ഈ മേഖലയില്‍ ഉണ്ടെന്നാണ് വിവരം. കൂടുതല്‍ സേനയെ മേഖലയില്‍ വിന്യസിച്ചിരിക്കുകയാണ്.

ALSO READ: ബൈക്കപകടത്തിൽ എസ് എഫ് ഐ നേതാവ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News