നാളെ കർക്കിടക വാവ് , ബലി തർപ്പണത്തിനൊരുങ്ങി ആലുവ മണപ്പുറം

നാളെ കർക്കിടവാവ് . വാവിനോടനുബന്ധിച്ച് ബലി തർപ്പണത്തിനും മറ്റു ചടങ്ങുകൾക്കുമായി സംസ്ഥാനമൊട്ടാകെ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.ആലുവ മണപ്പുറത്ത് പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ ആരംഭിക്കും .എൺപത് ബലിത്തറകളാണ് ആലുവ മണപ്പുറത്ത് ഇത്തവണ ദേവസ്വം ബോര്‍ഡ് സജ്ജമാക്കിയിരിക്കുന്നത്.

also read:ബഹിരാകാശത്തിലെ മലയാളി തിളക്കം; സ്വന്തം പേരിൽ ഛിന്നഗ്രഹമുള്ള ചെർപ്പുളശ്ശേരിക്കാരൻ
മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ കര്‍മ്മങ്ങള്‍ക്ക്, മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരിയാണ് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത്.മണപ്പുറത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള കൗണ്ടറുകളും വഴിപാട്,പ്രസാദ കൗണ്ടറുകളും തുറന്നിട്ടുണ്ട്.സുരക്ഷക്കായി പോലീസ് ,അഗ്നിശമന സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.ബലിതര്‍പ്പണച്ചടങ്ങിന്‍റെ ഭാഗമായി ആലുവയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

also read:നഴ്സറി വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഓട്ടോഡ്രൈവർ പൊലീസ് പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News