ദിസ് ഈസ് റാങ്ങ്; ഇനി ഇങ്ങനെ ചെയ്യരുത്; സന്തോഷ് വര്‍ക്കിയെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് ബാല; വീഡിയോ

സന്തോഷ് വര്‍ക്കിയെ കൊണ്ട് മാപ്പ് പറയിപ്പിച്ച് നടന്‍ ബാല. ഒത്തിരി നാളായി മനസ്സില്‍ ഒരു വിഷമം ഉണ്ടായിരുന്നുവെന്ന് ബാല വീഡിയോയില്‍ പറയുന്നു. തന്റെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് സന്തോഷ് വര്‍ക്കിയെക്കൊണ്ട് ബാല മാപ്പ് പറയിപ്പിച്ചത്.

ലാലേട്ടനെ കുറിച്ച് സന്തോഷ് വര്‍ക്കി പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്നും സത്യം അറിയാതെ ആരുടെയും വ്യക്തി ജീവിതത്തെ കുറിച്ച് സംസാരിക്കരുതെന്നും ബാല വീഡിയോയില്‍ പറയുന്നു.

അഭിനേതാക്കളുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചതിന്റെ പേരിലാണ് സന്തോഷ് വര്‍ക്കിയെക്കൊണ്ട് ബാല മാപ്പ് പറയിപ്പിച്ചത്. താന്‍ പറഞ്ഞതെല്ലാം പൂര്‍ണമായും തെറ്റാണെന്ന് സന്തോഷ് വര്‍ക്കി സമ്മതിക്കുന്നത് വീഡിയോയില്‍ കാണാം.

”ഈ വീഡിയോ എടുക്കുന്നതിന് മുമ്പ് ഞാനും സന്തോഷ് വര്‍ക്കിയും കുറച്ച് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. പുള്ളിയുടെ മനസ്സിലുള്ളത് എന്നോട് തുറന്ന് പറഞ്ഞു. ഇനി താങ്കളോട്, ഒരു നടനെ കുറിച്ച് സംസാരിക്കാം. അയാളുടെ സിനിമയെക്കുറിച്ച് സംസാരിക്കാം. പക്ഷേ അയാളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ക്ക് അധികാരമില്ല. തുറന്നു പറയാം ലാലേട്ടനെ കുറിച്ച് മോശമായി സംസാരിച്ചു. ഇതില്‍ എന്തെങ്കിലും കാര്യം നിങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ടോ. അത് തെറ്റാണോ അല്ലയോ?”-ബാല ചോദിക്കുന്നു.

മോഹന്‍ലാലിനോടും ഭാര്യ സുചിത്രയോടും മാപ്പ് പറയണം. മാത്രമല്ല മലയാളത്തിലെ ഒരു നടിയെ കുറിച്ച് ബോഡി ഷെയ്മിങ് നടത്തിയതിനും മാപ്പ് പറയണം. സ്വന്തം വീട്ടിലുള്ള ആളിനാണ് ഈ അനുഭവമെങ്കില്‍ വെറുതെ ഇരിക്കുമോ ? തെറ്റായ കാര്യമാണിത്. വൈറല്‍ ആയൊരാളല്ലേ താങ്കള്‍, ഇതൊക്കെ കുട്ടികള്‍ കാണില്ലേ. നിങ്ങടെ അമ്മ ഇത് കാണില്ലെ ? – ബാല ചോദിച്ചു.

താന്‍ ചെയ്തതെല്ലാം തെറ്റാണെന്നും അതെല്ലാം മനസ്സിലാക്കി എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും ആറാട്ട് വര്‍ക്കി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News