
മണിപ്പൂരിൽ സംഘപരിവർ ബന്ധമുള്ള സംഘടനയായ ആരംബായ് തെങ്കോൽ നേതാവിനെ അറസ്റ്റ് ചെയ്തതിൽ സംസ്ഥാനത്ത് വ്യാപക അക്രമം. ഇംഫാൽ ഈസ്റ്റ് സബ് ഡിവിഷൻ കളക്ടറുടെ ഓഫീസിന് അക്രമികൾ തീയിട്ടു. സർക്കാർ ഏർപ്പെടുത്തിയ കർഫ്യൂ ലംഘിച്ച് ഇംഫാലിൽ പ്രതിഷേധം തുടരുന്നു.
മണിപ്പൂരിൽ സംഘപരിവാർ ബന്ധമുള്ള ആരംബായ് തെങ്കോൽ നേതാവ് കനൽ സിങ്ങ് ഉൾപ്പെടെ 6 പേരുടെ അറസ്റ്റിന് പിന്നാലെ ഇംഫാലിൽ സംഘർഷം രൂക്ഷമാണ്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ ലംഘിച്ചും പ്രതിഷേധക്കാർ തെരുവിലിറങ്ങിയതോടെ മണിപ്പൂർ പ്രക്ഷുബ്ദമായി.
Also read: ലോക്കൽ ട്രെയിനിലെ അമിത തിരക്ക്; മുംബൈയിൽ ട്രെയിനിൽ നിന്ന് വീണ് ആറുപേർ മരിച്ചു
അക്രമികൾ വാഹനങ്ങൾക്കും, ഇംഫാൽ ഈസ്റ്റ് സബ് ഡിവിഷൻ കളക്ടറുടെ ഓഫീസിനും തീയിട്ടു. പലയിടത്തും റോഡ് ഉപരോധിച്ച പ്രതിഷേധിച്ചവർ സുരക്ഷാസേനയുമായി ഏറ്റുമുട്ടി. സുരക്ഷാസേന കണ്ണീർവാദക ഷെല്ലുകൾ പ്രയോഗിച്ചതിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത എല്ലാ അംഗങ്ങളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തെയ് സംഘടനകകൾ സംസ്ഥാനത്ത് 10 ദിവസത്തോളം ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അഡീഷണൽ എസ്പിയുടെ വീട് ആക്രമിച്ച് പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി, ആയുധം കൊള്ളയടിച്ചു തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് കനൻസിംഗിനും കൂട്ടാളികൾക്കുമെതിരെ ചുമത്തിയിട്ടുള്ളത്. കുക്കി വിഭാഗക്കാർക്കെതിരെ ആക്രമണം നടത്താൻ 2023 മുതൽ 6000 ത്തിലധികം ആയുധങ്ങൾ കൊള്ളയടിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

