പിഎഫ് തട്ടിപ്പ്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

പ്രോവിഡൻ്റ് ഫണ്ട് (പിഎഫ്) തട്ടിപ്പ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട്. താരത്തിൻ്റെ കമ്പനിയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് പിഎഫ് പണം നൽകാതെ താരം തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സംഭവത്തിൽ പിഎഫ് റീജിയണൽ കമ്മീഷണർ എസ് ഗോപാൽ റെഡ്ഡിയാണ് വാറൻ്റ് പുറപ്പെടുവിച്ചത്.

ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിൽ നിന്നും താരം 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. റോബിൻ ഉത്തപ്പയുടെ ഉടമസ്ഥതയിലുളള സെഞ്ച്വറീസ് ലൈഫ് സ്റ്റൈൽ ബ്രാൻഡ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയിലൂടെയാണ് താരം തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നാണ് വിവരം.

ALSO READ: തമിഴ്നാട് മൽസ്യത്തൊഴിലാളികളെ ആഴക്കടലിൽ ആക്രമിച്ച് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ; 3 പേർക്ക് പരുക്ക്

കഴിഞ്ഞ ഡിസംബർ നാലിനാണ് പിഎഫ് കമ്മീഷണർ റോബിൻ ഉത്തപ്പക്കെതിരെയുള്ള അറസ്റ്റ് വാറണ്ട് നടപ്പിലാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയത്. എന്നാൽ, താരം 2022 സെപ്തംബറിൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം 2023 മുതൽ കുടുംബത്തോടെ ദുബായിലാണ് താമസിക്കുന്നത് എന്നതിനാൽ വാറണ്ട് പിഎഫ് ഓഫീസിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News