പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം പിടിവിട്ട് ആർസണൽ

arsenal in premiur legue

സീസൺ അവസാനിക്കാനിരിക്കെ ഗ്വാർഡിയോളയുടെ സിറ്റിയോട് ആർസണൽ തോൽവി വഴങ്ങി. മോശം പ്രകടനത്തെ തുടർന്ന് ലീഗിലെ ആർസണലിന്റെ ഒന്നാം സ്ഥാനത്തെ ലീഡ് നഷ്ടപ്പെടാനിരിക്കുകയാണ്. സീസൺ അവസാനിക്കാനിരിക്കെയാണ് കിരീടപ്പോരാട്ടത്തിന് തിരിച്ചടി നേരിട്ടത്. ആർസണലിന്റെ 22 വർഷത്തെ കാത്തിരിപ്പിനാണ് തിരിച്ചടി ഏറ്റിരിക്കുന്നത്. ആർസണലിനേക്കാൾ ഒരു മത്സരം മാത്രം കുറവുള്ള കളിച്ചിട്ടുള്ള സിറ്റി വെറും 3 പോയിന്റുമായി തൊട്ടുപുറകിലുണ്ട്.

ഇന്നലെ നടന്ന മത്സരത്തിൽ 2-1ന് ആർസണലിനെ സിറ്റി തോൽപ്പിച്ചു. സിറ്റിയുടെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ റയാൻ ചെർക്കിയാണ് ആദ്യം ഗോൾ നേടിയത്. പിന്നീട് സിറ്റിയുടെ പിഴവ് മുതലെടുത്ത് ആർസണൽ സമനിലയിലാക്കി. രണ്ടാം പകുതിയിൽ നിരന്തരം അക്രമണം അഴിച്ചുവിട്ട സിറ്റിക്കായി നോർവീജിയൻ താരം ഹാളണ്ട് ഗോൾ നേടി വിജയം നേടി. രണ്ടാം പകുതിയിലുടനീളം സമനിലക്ക് വേണ്ടി ആർസണൽ പൊരുതിയെങ്കിലും അർഹിച്ച ഫലം നേടാനായില്ല.

അർട്ടെറ്റയെന്ന മികച്ച പരിശീലകന്റെ കീഴിൽ സീസണിൽ ആർസണൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ലീഗ് കപ്പ് ഫൈനലിലും സിറ്റിയോട് തോറ്റിരുന്നു. നിലവിൽ യുസിഎല്ലിൽ നിന്നും സിറ്റി പുറത്തായിട്ടുണ്ട്, സിറ്റിയുടെ ആകെ പ്രതീക്ഷ പ്രീമിയർ ലീഗാണ്. ആർസണൽ ലീഗിൽ വരുന്ന മത്സരങ്ങളൊക്കെ വിജയിക്കാൻ സാധിച്ചാൽ അവർക്ക് ലീഗ് ജേതാക്കളാകാം. ഒപ്പം യുസിഎല്ലിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചാൽ ആർസണലിന് സെമിഫൈനൽ എളുപ്പത്തിൽ മറികടക്കാം. ഏപ്പ്രിൽ 30ന് ആണ് അത്‌ലെറ്റിക്കോമായുള്ള സെമിഫൈനലിന്റെ ആദ്യ പാദം, തുടർന്ന് രണ്ടാം പാദം മെയ് 6 നാണ്. ഒപ്പം ആർസണൽ രണ്ട് ട്രോഫിക്കായുള്ള തന്ത്രങ്ങൾ മെനയുകയാണ്.

Also read: ഐപിഎല്ലിലെ കളി ജയിക്കാൻ ചില ടീമുകൾ ദുർമന്ത്രവാദം നടത്തിയിരുന്നു എന്ന് മുൻ ചെയർമാൻ

മറുവശത്ത് സിറ്റി എഫ് എ കപ്പിന്റെ സെമി ഫൈനലിൽ എത്തിയിട്ടുണ്ട്. സിറ്റി പ്രീമയർ ലീഗിൽ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള ദൂരം വെറും 3 പോയിന്റ് മാത്രമാണ്. നിലവിൽ സിറ്റി രണ്ട് ട്രോഫിക്കായുള്ള പോരാട്ടതിലാണ്. ഈ ഫോം നിലനിർത്തിയാൽ സിറ്റിക്ക് വിജയങ്ങൾ കൈവരിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News