‘മഴയത്തെ ആ ഫൈറ്റ് മറക്കാൻ പറ്റില്ല, എത്ര കൂളായിട്ടാണ് അദ്ദേഹം അത് കൈകാര്യം ചെയ്തത്’: ആര്‍ഷ ബൈജു

മോഹൻലാൽ തരുൺ മൂർത്തി കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും പുതിയ മികച്ച ചിത്രമാണ് തുടരും. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്. ശോഭനയും മോഹന്‍ലാലും 16 വര്‍ഷത്തിന് ശേഷം ഒരുമിച്ച് അഭിനയിച്ച ചിത്രം എന്ന പ്രത്യേകത കൂടെ തുടരും സിനിമയ്ക്കുണ്ട്. ചിത്രത്തില്‍ വില്ലനായി എത്തിയത് പ്രകാശ് വര്‍മ ആണ്. സിനിമയില്‍ ജോര്‍ജ് മാത്തന്‍ എന്ന ശക്തനായ കഥാപാത്രത്തെ പ്രകാശ് വര്‍മ വളരെ മികച്ചതാക്കിയിട്ടുണ്ട്. അദ്ദേഹം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് തുടരും.

നടി ആര്‍ഷ ബൈജു സിനിമയില്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ജോര്‍ജിന്റെ മകളായ മേരി എന്ന കഥാപാത്രത്തെയാണ് ആര്‍ഷ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമ സെറ്റിലെ തന്റെ അനുഭവങ്ങൾ തുറന്ന് പറയുകയായിരുന്നു.

Also read: ‘എനിക്ക് ഇനി ചികിത്സ വേണ്ട, മരിക്കുമെങ്കിൽ മരിക്കട്ടെ !’ രോഗാവസ്ഥയിൽ മനം നൊന്ത് നടൻ സഞ്ജയ് ദത്ത്

നടിയുടെ വാക്കുകൾ:

‘എനിക്ക് തുടരും സിനിമയില്‍ ലാലേട്ടന്റെ ഫൈറ്റ് കാണാന്‍ പറ്റിയിരുന്നു. മഴയത്ത് ഉണ്ടായിരുന്ന ഫൈറ്റ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ സെറ്റില്‍ ഉണ്ടായിരുന്നു. ലാലേട്ടന് ആ സമയത്ത് നല്ല പനി ഉണ്ടായിരുന്നു. എന്നിട്ടും വളരെ കൂളായിട്ടാണ് അദ്ദേഹമത് ചെയ്തത്. അദ്ദേഹം ഒരു ചായയൊക്കെ കുടിച്ച് കൂളായി ചെയ്തു.

പ്രകാശ് സാറിനെ കുറിച്ച് പറയാതിരിക്കാന്‍ സാധിക്കില്ല. അദ്ദേഹത്തെ കുറിച്ച് എന്തായാലും പറയണം. ഒരു അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ സിനിമയാണ് തുടരും. സാറും വളരെ ഈസി ആയിട്ടാണ് ഓരോന്നും ചെയ്യുന്നത്.

വളരെ എക്‌സ്പീരിയന്‍സുള്ള ആളെ പോലെ ആയിരുന്നു അദ്ദേഹം വര്‍ക്ക് ചെയ്തത്. സെറ്റൊക്കെ വളരെ പരിചിതമായ ആളായത് കൊണ്ടാകണം അത്. ഫൈറ്റൊക്കെ കണ്ടിരിക്കാന്‍ നല്ല രസമായിരുന്നു. എനിക്ക് ശരിക്കും ഇതൊക്കെ കാണാന്‍ പറ്റിയതില്‍ സന്തോഷമുണ്ടായിരുന്നു.

ഞാന്‍ അതിന്റെയൊന്നും ഭാഗമല്ലെങ്കില്‍ പോലും തരുണ്‍ ചേട്ടനോട് പറഞ്ഞിട്ട് അവിടെ ചെന്ന് കണ്ടതായിരുന്നു. ലാലേട്ടന്‍ ഫൈറ്റ് ചെയ്യുന്നത് കാണാന്‍ എനിക്ക് വലിയ ആഗ്രഹമായിരുന്നു. അത് തുടരും എന്ന സിനിമയിലൂടെ സാധിച്ചു,’ ആര്‍ഷ ബൈജു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News