ചന്ദ്രനില്‍ ചരിത്രം സൃഷ്ടിക്കാന്‍ വനിതയും; ചന്ദ്രനിലേക്ക് നാലംഗ സംഘം

നാസയുടെ ആര്‍ട്ടെമിസ് 2 ചാന്ദ്ര ദൗത്യത്തില്‍ നാല് പേര്‍ പങ്കാളികളാകും. ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പുറപ്പെടുന്നതിനുള്ള സംഘത്തെയാണ് നാസ പ്രഖ്യാപിച്ചത്. മിഷന്‍ കമാന്‍ഡര്‍ റെയ്ഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, കനേഡിയന്‍ സ്പേസ് ഏജന്‍സി ആസ്ട്രൊനട്ട് ആയ ജറമി ഹാന്‍സെന്‍, നാസയുടെ മിഷന്‍ സ്പെഷ്യലിസ്റ്റായ ക്രിസ്റ്റീന കോച്ച് എന്നിവരെയാണ് ദൗത്യത്തിന് വേണ്ടി നാസ തെരഞ്ഞെടുത്തിരിക്കുന്നത്.

അര നൂറ്റാണ്ടിന് മുമ്പ് ആരംഭിച്ച അപ്പോളോ ദൗത്യത്തില്‍ 15 ഓളം യാത്രകള്‍ ചന്ദ്രനെ ലക്ഷ്യമാക്കി മനുഷ്യര്‍ നടത്തിയിരുന്നുവെങ്കിലും അതില്‍ ഒരിക്കലും വനിതകളെ ഉള്‍പ്പെടുത്തിയിരുന്നില്ല. ആദ്യമായാണ് ഒരു ചാന്ദ്ര ദൗത്യത്തില്‍ വനിതയെ ഉള്‍പ്പെടുത്തുന്നത്. ആ ബഹുമതി ഇനി ക്രിസ്റ്റീന കോച്ചിനാവും ഉണ്ടാവുക. അടുത്ത വര്‍ഷം അവസാനത്തോടെയൈാണ് ആര്‍ട്ടെമിസ് 2 ദൗത്യ വിക്ഷേപണം നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here