
ഇരുപത്തിരണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാൻ ആഴ്സനലിനെ പരിശീലിപ്പിച്ച മാനേജർ മൈക്കൽ ആർറ്റെറ്റ സ്വന്തം പേരിൽ കുറിച്ചത് പുതിയ റെക്കോർഡ്. പ്രീമിയർ ലീഗ് കിരീട നേട്ടം സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മാനേജർ ആണ് ആർറ്റെറ്റ.44 വയസ്സും 54 ദിവസവും പ്രായമുള്ള ആർറ്റെറ്റയ്ക്ക് മുൻപിലുള്ളത് 2004–05 സീസണിൽ ചെൽസിയെ തന്റെ 42ആം വയസ്സിൽ കിരീടത്തിലേക്ക് നയിച്ച ഐതിഹാസിക മാനേജർ ജോസ് മൗറീഞ്ഞോ മാത്രമാണ്.
Also Read:ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ബാറ്റിംഗ് തകർച്ച
കഴിഞ്ഞ സീസണുകളിലും കയ്യെത്തും ദൂരത്ത് മാഞ്ചസ്റ്റർ സിറ്റിയുടെയും ലിവർപൂളിന്റെയും മുന്നിൽ നഷപ്പെട്ട കിരീടം ഇത്തവണ ലണ്ടൻ ടീം കൈപ്പിടിയിലൊതുക്കി. 37 കളിയിൽ 25 ജയവും ഏഴുസമനിലയും അഞ്ചു തോൽവിയും ഉള്ള ആഴ്സനലിന് 82 പേയിന്റാണ്. ഇന്ന് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ബേൺമത്തിനോട് സമനില വഴങ്ങിയതോടെയാണ് ടീം വിജയികളായത്. ഇനി ഈമാസം 30ന് ഫ്രഞ്ച് കരുത്തരായ പിഎസ്ജിയെ വീഴ്ത്തി കന്നി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തുകയെന്നതാണ് ആഴ്സണിലിന്റെ ലക്ഷ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

