പൂവിനു പുതിയ പൂന്തെന്നൽ ചിത്രീകരിക്കുമ്പോൾ ഫഹദിന് എന്റെ പ്രായം, ആദ്യമായി ഫാസിൽ സാറിനെ കണ്ടത് അവിടെവെച്ചാണ്; ഫോട്ടോയുമായി ബാബുആന്റണിയുടെ മകൻ

ഫഹദ് ഫാസിൽ–നസ്രിയ വിവാഹത്തിൽ പങ്കെടുത്ത ഫോട്ടോ തന്റെ ഫേസ്ബുക് പേജിൽ പങ്കുവച്ച് ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണി. സംവിധായകൻ ഫാസിലിനെ ആദ്യമായി കാണുന്നത് അവിടെ വച്ചാണ് എന്നും ഫോട്ടോ പങ്കുവെച്ച് ആർതർ കുറിച്ചു.ഫോട്ടോയിൽ ഫഹദിനും നസ്രിയയ്ക്കുമൊപ്പം ബാബുആന്റണിയും ആർതറുമുണ്ട്.

ALSO READ:വിദ്യാര്‍ത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

‘‘പണ്ടൊരു വ്യാഴാഴ്ച എടുത്ത ചിത്രം. ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും വിവാഹത്തിൽ പപ്പയും ഞാനും പങ്കെടുത്തപ്പോൾ എടുത്തതാണ്. അവിടെ വച്ചാണ് ഞാൻ ഫാസിൽ സാറിനെ ആദ്യമായി കാണുന്നത്. പൂവിനു പുതിയ പൂന്തെന്നൽ ചിത്രീകരിക്കുമ്പോൾ ഫഹദ് എന്റെ പ്രായത്തിലായിരുന്നുവെന്ന് പപ്പ പറഞ്ഞിട്ടുണ്ട്’’ എന്നാണ് ഫോട്ടോ പങ്കുവെച്ച് ആർതർ ആന്റണി കുറിച്ചത്.

ALSO READ:നടൻ രൺബീർ കപൂറിന് ഇ ഡി നോട്ടീസ്
ആർതർ സിനിമയിലും അഭിനയിക്കുന്നുണ്ട്. ‘ദ ഗ്രേറ്റ് എസ്‌കേപ്പ്’ എന്ന ചിത്രത്തിൽ ആർതർ അഭിനയിച്ചിരുന്നു. ഇടുക്കി ഗോൾഡ് എന്ന സിനിമയിലും ഒരു ചെറിയ കഥാപാത്രത്തെ ആർതർ അവതരിപ്പിച്ചിരുന്നു.അച്ഛനെ പോലെ മാർഷ്യൽ ആർട്സിലെ താരമാണ് മകൻ ആർതറും. മിക്സഡ്‌ മാർഷ്യൽ ആർട്സിൽ ഫസ്റ്റ്‌ ഡാൻ ബ്ലാക്ക്‌ ബെൽറ്റ്‌ കരസ്ഥമാക്കിയിട്ടുണ്ട് ആർതർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News