50 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ചാറ്റ്ജിപിടിക്ക് ആവശ്യം 500 മില്ലി വെള്ളം

ജനങ്ങള്‍ക്കിടയില്‍ വന്‍ തരംഗമാകുന്ന ഓപ്പണ്‍ എഐയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയെ കുറിച്ച് വ്യത്യസ്തമായ വസ്തുതകള്‍ പുറത്ത്. സെക്കന്‍ഡുകള്‍ കൊണ്ട് വലിയ ലേഖനങ്ങളും പൈത്തണ്‍ കോഡുകളും സൃഷ്ടിച്ചു തരുന്ന ചാറ്റ്‌ബോട്ട് ഒരേസമയം അനേകായിരമാളുകള്‍ ഉപയോഗിക്കുന്നത്. ഈ സമയത്ത് ചാറ്റ്ജിപിടി പ്രവര്‍ത്തിപ്പിക്കുന്നതിനായി ഡാറ്റാ സെന്ററുകള്‍ക്ക് ആവശ്യം വരുന്ന വെള്ളത്തിന്റെ അളവാണ് ആളുകളില്‍ കൗതുകം സൃഷ്ടിക്കുന്നത്. ഈ വെള്ളത്തിന്റെ അളവ് നമുക്ക് വിശ്വസിക്കാന്‍ പറ്റാത്തത്രയും വലുതാണെന്നാണ് എന്നാണ് ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത്.

ചാറ്റ്ജിപിടിയും വെള്ളവും തമ്മില്‍ എന്ത് ബന്ധം എന്ന് ചിലര്‍ നെറ്റി ചുളിച്ചേക്കാം. എന്നാല്‍. ഡാറ്റാ സെന്ററുകള്‍ അവരുടെ സെര്‍വറുകള്‍ക്ക് വൈദ്യുതി നല്‍കുന്നതിനും ചാറ്റ്ജിപിടി പോലുള്ള എഐ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ആ സെര്‍വറുകള്‍ തണുപ്പിക്കുന്നതിനും വേണ്ടിയാണ് വലിയ അളവില്‍ വെള്ളം ആവശ്യമായി വരുന്നത്.

20 മുതല്‍ 50 വരെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമുള്ള ലളിതമായ സംഭാഷണത്തിനായി ചാറ്റ്ജിപിടി പ്രവര്‍ത്തിപ്പിക്കുന്നതിന് ഡാറ്റാ സെന്ററുകള്‍ 500 മില്ലീ ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ റിവര്‍സൈഡും യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ആര്‍ലിംഗ്ടണിലെ ഗവേഷകരും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മൈക്രോസോഫ്റ്റിന്റെ ജിപിടി-3 മോഡലിന്റെ പരിശീലനത്തിന് വേണ്ടി മാ?ത്രമായി 370 ബിഎംഡബ്ല്യു അല്ലെങ്കില്‍ 320 ടെസ്ല കാറുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ശുദ്ധജലം വേണ്ടിവരുമെന്നും പഠനം കണ്ടെത്തി. അതായത് 700,000 ലിറ്റര്‍ വെള്ളമാണ് ഇതിനാവശ്യം. ചാറ്റ്ജിപിടിയുടെ സൃഷ്ടാക്കളായ ഓപണ്‍എ.ഐയുമായി സഹകരിക്കുന്ന മൈക്രോസോഫ്റ്റ് കമ്പനിയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേിപവും നടത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News