‘എ ഐക്ക് ചെയ്യാൻ സാധിക്കാത്ത ഒരു ജോലിയുണ്ട്’: എ ഐയുടെ ​ഗോഡ്ഫാദറായ ജെഫ്രി ഹിന്റൺ

Geoffrey Hinton

ബ്രിട്ടീഷ്-കനേഡിയൻ കംപ്യൂട്ടർ ശാസ്ത്രജ്ഞനായ ജെഫ്രി ഹിന്റണെ നിർമിതബുദ്ധിയുടെ ​ഗോഡ്ഫാദർ എന്നാണ് വിശേഷിപ്പിക്കുന്നത്. എ ഐ നിത്യജീവിതത്തിൽ സഹായകമാകുന്നതിനൊപ്പം തന്നെ തൊഴിൽമേഖലയുടെ മുഖഛായയും മാറ്റുന്നുണ്ട്. നിരവധി തൊഴിലവസരങ്ങൾ എ ഐ കാരണം ഇല്ലാതെയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഭൗതികശാസ്ത്ര നൊബേൽ ജേതാവുകൂടിയായ ഹിന്റണിന്റെ അഭിപ്രായ പ്രകാരം അടുത്ത 20 വർഷത്തിനുള്ളിൽ മനുഷ്യനെക്കാൾ ബുദ്ധിയുള്ള എ ഐ സങ്കേതങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ്.

എ ഐയുടെ വളർച്ച അതിവേ​ഗം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും മനുഷ്യനേക്കാൾ ബുദ്ധിയുള്ള ഒരു വസ്തുവിനെ മനുഷ്യൻ നേരിടുന്നത് ആദ്യമായാണെന്നുമാണ് നിർമിതബുദ്ധിയെ പറ്റിയുള്ള ജെഫ്രി ഹിന്റണിന്റെ അഭിപ്രായം.

Also Read: ജൂലൈയിൽ ഫോൺ വാങ്ങാൻ ഇരിക്കുന്നവരുണ്ടോ? ഇതാ നിങ്ങൾക്കായി ചില ‘വാല്യൂ ഫോർ മണി’ ഫോണുകൾ

പ്രോഗ്രാമിംഗ്, കോഡിംഗ്, ഗവേഷണം മുതലായ ജോലികൾക്ക് മനുഷ്യന്റെ സ്ഥാനെ എ ഐ കുറച്ചുനാളുകൾക്കുള്ളിൽ കൈയടക്കുമെന്നാണ് ജെഫ്രി ഹിന്റൺ വിശ്വസിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ എ ഐ ക്ക് ചെയ്യാൻ സാധിക്കാത്ത ഒരു ജോലിയുണ്ട്.

സ്റ്റീവൻ ബാർട്ട്‌ലെറ്റിനൊപ്പം ‘ദി ഡയറി ഓഫ് എ സിഇഒ’ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴായിരുന്നു മനുഷ്യന് പകരം എ ഐക്ക് ചെയ്യാൻ സാധിക്കാത്ത ഒരു ജോലിയെ പറ്റി അദ്ദേഹം അഭിപ്രായപ്പെടുന്നത്. പ്ലംബിങ്ങാണ് ജെഫ്രിയുടെ അഭിപ്രായത്തിൽ മനുഷ്യന് പകരമായി എ ഐക്ക് ചെയ്യാൻ സാധിക്കാത്തത്. പ്ലംബിങ്ങ് മാത്രമല്ല നൈപുണ്യം വേണ്ടുന്ന ജോലികൾക്കൊന്നും മനുഷ്യന് പകരക്കാരനാകാൻ എ ഐക്ക് പെട്ടന്ന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഇടിയും മിന്നലുമുള്ളപ്പോൾ ഫോൺ സുരക്ഷിതമാക്കേണ്ടേ? ഈ നാല് ടിപ്പുകൾ നോക്കൂ

ഐയ്ക്ക് മനസിലാക്കാൻ കഴിയാത്ത സങ്കീർണ്ണമായ ശാരീരിക ജോലിയുംം പ്രശ്‌നപരിഹാരവും പ്ലംബിങ്ങ് ജോലിക്ക് ആവശ്യമായതിനാലാണ് എ ഐക്ക് ചെയ്യാൻ സാധിക്കാത്ത ജോലിയെന്ന് പ്ലംബിങ്ങിനെ അദ്ദഹം വിശേഷിപ്പിക്കാൻ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News