രാജിക്കത്തില്‍ അരുണ്‍ ഗോയല്‍ ചൂണ്ടിക്കാട്ടിയത് ‘വ്യക്തിപരമായ കാരണങ്ങള്‍’ ; റിപ്പോര്‍ട്ട്

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാനിരിക്കെ അപ്രതീക്ഷിതമായി ഇലക്ഷന്‍ കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചത് ‘വ്യക്തിപരമായ കാരണങ്ങള്‍’ ചൂണ്ടിക്കാട്ടിയാണെന്ന് റിപ്പോര്‍ട്ട് . സര്‍ക്കാരിന്റെ ആവശ്യം നിരസിച്ചു കൊണ്ടാണ് ഗോയല്‍ രാജിവച്ചതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഗോയലിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുര്‍മു വേഗത്തില്‍ തന്നെ അംഗീകരിച്ചതോടെ പല ആഭ്യൂഹങ്ങളും ഉയരുന്നുണ്ട്. അതേസമയം രാജി ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണെന്ന ചില വാര്‍ത്തകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ നിഷേധിച്ചിട്ടുണ്ട്.  ഗോയലും ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാറുമായി ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായും ഇലക്ഷന്‍ കമ്മിഷന്‍ വൃത്തങ്ങള്‍ പറയുന്നുണ്ട്.

ALSO READ:   ദില്ലിയില്‍ 40 അടി താഴ്ചയുളള കുഴല്‍ക്കിണറിലേക്ക് കുട്ടി വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മൂന്നംഗ ഇലക്ഷന്‍ കമ്മിഷനില്‍ ഒരു പോസ്റ്റില്‍ ഒഴിവ് നില്‍ക്കേ ഗോയല്‍ രാജിവച്ചതോടെ രാജീവ് കുമാര്‍ മാത്രമാണ് പോള്‍ പാനലില്‍ ഇപ്പോഴുള്ളത്.

ALSO READ:  കയ്യിലുള്ള ഒരു രാജ്യസഭാസീറ്റ് ബിജെപിക്ക് ദാനം ചെയ്യുക എന്ന വലിയ തെറ്റാണ് കോൺഗ്രസ് ചെയ്യുന്നത്; ജോൺ ബ്രിട്ടാസ് എംപിയെ പിന്തുണച്ച് ഹരീഷ് വാസുദേവൻ

അതേസമയം ഗോയലിന്റെ രാജിക്ക് പിന്നാലെ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ രംഗത്തെത്തി. ഇലക്ഷന്‍ കമ്മിഷനോ അതോ ഇലക്ഷന്‍ ഒമിഷനോ എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കാനുള്ള എല്ലാ അധികാരവും ഭരണപക്ഷത്തിനും പ്രധാനമന്ത്രിക്കും ആണെന്നിരിക്കെ ഇതുവരെ പുതിയ ഇലക്ഷന്‍ കമ്മീഷണറെ നിയമിക്കാതിരിക്കുന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി വേണമെന്നും ഖാര്‍ഗേ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News