പി. ഗോവിന്ദപ്പിള്ള ദേശീയ പുരസ്‌കാരം അരുന്ധതി റോയിക്ക്

വിടപറഞ്ഞ പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ ഓര്‍മ്മയ്ക്കായി നല്‍കുന്ന മൂന്നാമത് പി ജി ദേശീയ പുരസ്‌കാരം എഴുത്തുകാരി അരുന്ധതി റോയിക്ക്. പി ഗോവിന്ദപ്പിള്ളയുടെ വിയോഗത്തിന്റെ 11-ാം വാര്‍ഷിക ദിനമായ ഡിസംബര്‍ 13-ന് ആണ് പുരസ്‌കാരം നൽകുക. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മൂന്ന് മണിക്ക്നടക്കുന്ന ചടങ്ങില്‍ അരുന്ധതി റോയ്ക്ക് പുരസ്‌കാരം സമ്മാനിക്കുക.

ALSO READ: ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് പരിധി കുറച്ചു

മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാമാണ് പുരസ്‌കാരം സമ്മാനിക്കുക. പ്രമുഖ അഭിഭാഷകനും ആക്‌വിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍, എന്‍ റാം എന്നിവര്‍ക്കാണ് ഇതിന് മുമ്പ് പിജി ദേശീയ പുരസ്‌കാരം ലഭിച്ചത്. മാന്‍ ബുക്കര്‍ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ വനിതയാണ് മലയാളിയായ അരുന്ധതി റോയ്.

ALSO READ: ദുബായില്‍ നിന്നും സ്വര്‍ണ്ണ പാന്‍റും സോക്സും ധരിച്ചെത്തി; രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News