കനത്ത മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. അരുവിക്കര ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് ( 17.05.2026) രാവിലെ 11 മണിക്ക് അരുവിക്കര ഡാമിന്റെ 1, 2, 5 നമ്പർ ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ( ആകെ 30 സെന്റീമീറ്റർ) തുറക്കും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം, കേരളത്തിൽ പരക്കെ മ‍ഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദം തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മ‍ഴ ലഭിക്കുനന്ത്. കടുത്ത ചൂടിന് ശമനമായാണ് സംസ്ഥാനത്ത് മ‍ഴ പെയ്യാനായി തുടങ്ങിയത്.

ALSO READ: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് തോമസ് ഉണ്ണിയാടാൻ മന്ത്രിയാകാൻ സാധ്യതയില്ലെന്ന് സൂചന; മോൻ ജോസഫ് പരിഗണനയിൽ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ 20 ആം തീയതി വരം ഇടിമിന്നലോടു കൂടിയ മ‍ഴയുണ്ടാകുമെന്നാണ് അറിയിപ്പുള്ളത്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News