ദില്ലി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരായില്ല

ദില്ലി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരായില്ല. നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇഡിക്ക് അയച്ച കത്തില്‍ കെജ്രിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ്രിവാള്‍ മധ്യപ്രദേശിലേക്ക് തിരിച്ചു. ദില്ലി മന്ത്രി രാജ്കുമാര്‍ ആനന്ദിന്‍റെ വസതിയില്‍ ഇഡി പരിശോധന നടത്തുകയാണ്.

ദില്ലി മദ്യനയ അഴിമതിയില്‍ രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച ഇഡിയുടെ  നോട്ടിസിനോട് രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്. നോട്ടിസ് നിയമ വിരുദ്ധമാണെന്ന് ഇഡിക്ക് അയച്ച കത്തില്‍ അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. ബിജെപിയുടെ നിര്‍ദ്ദേശപ്രകാരമാണ് നോട്ടീസ് അയച്ചത്. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് നോട്ടീസെന്ന് ആരോപിച്ച കെജ്രിവാള്‍ നോട്ടീസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ നിശബ്ദരാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന്  എഎപി മന്ത്രി സൌരഭ് ഭരദ്വാജ് ആരോപിച്ചു.

ALSO READ: കേരളീയം ധൂർത്തല്ല, കണക്കുകൾ പുറത്തുവരും; മന്ത്രി കെ എൻ ബാലഗോപാൽ

അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ദില്ലി തൊഴില്‍ മന്ത്രി രാജ് കുമാര്‍ ആനന്ദിന്റെ വസതിയില്‍ ഇഡി റെയ്ഡ് നടത്തി. അന്താരാഷ്ട്ര ഹവാല ഇടപാടില്‍ കള്ളപ്പണം വിളിപ്പിച്ചു എന്നാണ് ആരോപണം. മന്ത്രിയുമായി ബന്ധപ്പെട്ട 9 സ്ഥലങ്ങളിലാണ് പരിശോധന. അതേസമയം മദ്യനയ  അഴിമതിയില്‍ അരവിന്ദ് കേജ്രിവാള്‍ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി  പ്രതിഷേധിച്ചു. രാജ്ഘട്ടിലായിരുന്നു ബിജെപി പ്രതിഷേധം. ആം ആദ്മി പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട് കനത്ത സുരക്ഷയാണ് ദില്ലിയില്‍ ഒരുക്കിയത്.

ALSO READ: ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ല, അവരുടെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണാജനകം: സൈക്കോളജിസ്റ്റുകളുടെ സംഘടന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News