
ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിന് തോല്‍വി. ബിജെപിയുടെ സ്ഥനാര്‍ഥി പര്‍വേഷ് വര്‍മയോട് 1844 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. സന്ദീപ് ദീക്ഷിതായിരുന്നു കോണ്‍ഗ്രസിനു വേണ്ടി കളത്തിലിറങ്ങിയത്. 2020 ലെ തെരഞ്ഞെടുപ്പില്‍ കെജ്രിവാള്‍ 46,758 വോട്ടുകള്‍ നേടിയിരുന്നു. ബിജെപിയില്‍ നിന്നുള്ള സുനില്‍ കുമാര്‍ യാദവ് 25,061 വോട്ടുകള്‍ നേടി തൊട്ടുപിന്നാലെ എത്തിയപ്പോള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ റോമേഷ് സഭര്‍വാളിന് 3,220 വോട്ടുകളാണ് അന്ന് നേടാന്‍ നേടാന്‍ കഴിഞ്ഞത്.
അതേസമയം ദില്ലി തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ ആംആദ്മി ബിജെപിക്ക് താഴെ എത്തി. കോണ്‍ഗ്രസ് ആകട്ടെ കളത്തിലെങ്ങും സ്ഥാനം പിടിക്കുക കൂടി ചെയ്തില്ല. ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സും ഇന്ത്യ സഖ്യത്തില്‍ ഒരുമിച്ച് ഉണ്ടായിരുന്നിട്ടും കോണ്‍ഗ്രസ് ദില്ലിയില്‍ ആംആദ്മിക്കെതിരെ മത്സരിച്ചതിന്റെ കാരണം ഇതിനോടകം തന്നെ വ്യക്തമായിക്കഴിഞ്ഞു.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റില്‍പ്പോലും വിജയിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിരുന്നില്ല എന്നത് നമ്മള്‍ നേരിട്ട് കണ്ട കാഴ്ചയായിരുന്നു. എന്നിട്ടും കോണ്‍ഗ്രസ് ഈ വര്‍ഷം എല്ലാ സീറ്റിലും സജീവമായി മത്സരിച്ചത് ആപ്പിനെ തകര്‍ക്കാന്‍ വേണ്ടിയല്ല, മറിച്ച് ബിജെപിയെ അധികരത്തിലെത്തിക്കാന്‍ വേണ്ടിയായിരുന്നു.
ദില്ലിയില്‍ ആപ്പിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയത് ബിജെപിക്ക് ഗുണകരമായി. അരവിന്ദ് കെജരിവാളിനെ തോല്‍പ്പിക്കാന്‍ ദില്ലിയില്‍ മോദിയേക്കാള്‍ മുന്നില്‍ നിന്നത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ആയിരുന്നു.
ദില്ലിയില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണം നടത്തിയത് എഎപിയെയും അരവിന്ദ് കെജരിവാളിനെയും കടന്നാക്രമിച്ചായിരുന്നു. ഇതോടെ ന്യൂനപക്ഷദളിത് വോട്ടുകളില്‍ ഭിന്നിപ്പ് സൃഷ്ടിക്കുക എന്ന കോണ്‍ഗ്രസിന്റെ ശ്രമം ഫലം കണ്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here