തുടര്‍ച്ചയായി പ്രമേഹം പരിശോധിക്കണം; അരവിന്ദ് കെജ്‍രിവാളിന്റെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

തുടര്‍ച്ചയായി പ്രമേഹം പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ദില്ലി റൗസ് അവന്യു കോടതിയാണ് ഹർജി പരിഗണിക്കുക.ഇൻസുലിനും ഡോക്ടറുമായുള്ള കൂടിക്കാഴ്ചയും നിഷേധിച്ച് തിഹാർ ജയിലിനുള്ളിൽ കെജ്‌രിവാളിനെ മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് എഎപി ആരോപിച്ചിരുന്നു.

ALSO READ: ‘മരിച്ചുകഴിഞ്ഞാല്‍ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല’, താന്‍ ശരീരം മുഴുവന്‍ ദാനം ചെയ്യാൻ തീരുമാനിച്ച ആളാണെന്ന് മോഹൻലാൽ’, ഇതൊക്കെയാണ് പങ്കുവെക്കേണ്ട വാക്കുകൾ

എന്നാൽ പ്രമേഹ രോഗിയായ കെജ്‌രിവാൾ രോഗം വർധിപ്പിക്കുന്ന ഭക്ഷണ സാധനങ്ങൾ ജയിലിൽ മനപ്പൂർവം കഴിക്കുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ ആരോപിച്ചത്.പ്രമേഹമുള്ളതിനാൽ ഡോക്ടറുമായി എല്ലാ ദിവസവും വീഡിയോ കോൺഫറൻസിങ് നടത്താൻ അനുമതി തേടി കെജ്‌രിവാൾ നൽകിയ ഹർജി വിധി പറയാൻ മാറ്റിയതിനേത്തുടർന്നാണ് ഹർജിയിൽ ഇന്നും വാദം തുടരുന്നത്.

ALSO READ: ‘ബിജെപി ഒരു പാർട്ടിയേ അല്ല, മോദിയെ പൂജിക്കുന്ന വെറുമൊരു ആരാധനാലയം മാത്രം’, രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് പി ചിദംബരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News