അരവിന്ദ് കെജ്രിവാള്‍ ജയിൽ മോചിതനായി

Aravind Kejrival

മദ്യനയ അഴിമതികേസിൽ അറസ്റ്റിലായിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിൽ മോചിതനായി. തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ നേതാവിന് പാർട്ടി പ്രവർത്തകർ വൻ സ്വികരണമാണൊരുക്കിയത്. സിബിഐ രെജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. അഞ്ച് മാസത്തിനു ശേഷം ജയിൽ മോചിതനാകുന്ന കേജ്രിവാളിനെ സ്വീകരിക്കാൻ ഭാര്യ സുനിതയും ആം ആദ്മി നേതാക്കളും എത്തിയിരുന്നു.

Also Read: തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കി തൊഴിൽ വകുപ്പ്; ഓണത്തിന് മുന്നോടിയായി തീർപ്പാക്കിയത് 351 ബോണസ് തർക്കങ്ങൾ

കനത്ത മഴയെ അവഗണിച്ചാണ് പ്രവർത്തകർ തീഹാർ ജയിലിനു മുന്നിൽ തടിച്ചു കൂടിയത്. രാജ്യത്തിനായി സേവനം തുടരുമെന്നും, രാജ്യത്തെ നയിക്കുന്നത് ദേശവിരുദ്ധ ശക്തികളാണെന്നും പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് കെജ്രിവാള്‍ പറഞ്ഞു. സ്വവസതിയിലേക്ക് പോയതിനു ശേഷം മുതിർന്ന എഎപി നേതാക്കളുമായി കെജ്രിവാള്‍ ഉടൻ കൂടിക്കാഴ്ച നടത്തും.

Also Read: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കില്ല, അത്തരം പ്രചാരണങ്ങൾ തെറ്റ്; മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News