രാഹുൽ ഗാന്ധിയും റോബർട്ട് വാദ്രയും ജയിലിൽ പോകാത്തത് എന്തുകൊണ്ട് ?കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അരവിന്ദ് കെജ്രിവാൾ

BJP alliance

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അരവിന്ദ് കെജ്രിവാൾ. ബിജെപിയോട് സന്ധി ചെയ്തത് കോൺഗ്രസാണെന്നും രാഹുൽ ഗാന്ധിയും റോബർട്ട് വാദ്രയും ജയിലിൽ പോകാത്തത് എന്തെന്നും അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം. ബിജെപിയുടെ തൽപരക്ഷക്ഷി ആയതുകൊണ്ടാണ്ട് AAP നേതാക്കാളെ മദ്യനയ കേസിൽ നിന്ന് കുറ്റവിമുക്തമാക്കിയത് എന്ന കോൺഗ്രസിന്റെ പ്രസ്താവനയോടെയായിരുന്നു പ്രതികരണം.

സിപിഐഎം , ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെല്ലാം അരവിന്ദ് കെജ്രിവാളിനെ കുറ്റവിമുക്തമായ കോടതി നടപടിയെ സ്വാഗതം ചെയുമ്പോഴാണ് അതിനെ ഇകഴ്ത്തുന്ന നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നത്. ബിജെപി തൽപര കക്ഷി ആയത് കൊണ്ടാണ് AAP നേതാക്കൾ കുറ്റവിമുക്തരാക്കപ്പെട്ടത് എന്നാണ് കോൺഗ്രസ് നേതാവ് പവൻ ഖേറ പറഞ്ഞത്. അതിനെതിരെയാണ് കോൺഗ്രസാണ് പലപ്പോഴും ബിജെപിയോട് സന്ധി ചെയ്തത് എന്ന വിമർശനവുമായി അരവിന്ദ് കെജ്രിവാൾ രംഗത്ത് എത്തിയത്.

Also read: ഇറാന്‍ – ഇസ്രായേല്‍ സംഘർഷം: അടിയന്തരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ നോർക്കയ്ക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി

രാഹുൽ ഗാന്ധിയും റോബർട്ട് വാദ്രയും ഇതുവരെയും ജയിൽ പോകാത്തത് അതുകൊണ്ടാണെന്നും അദേഹം പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി കൂടെ നിൽക്കുന്നവരെ ഒറ്റുകൊടുത്ത് കൊണ്ട് ബിജെപിക്ക് നേട്ടമുണ്ടാക്കുന്ന നിലപാടാണ് കോൺഗ്രസ് എല്ലാ കാലത്തും സ്വീകരിച്ചത്. പൊതു ശത്രുവിന് നേരെ ഒരുമിച്ച് നിൽക്കുന്നതിന് പകരം കുതികാൽ വെട്ടുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മാറുകയാണ് അരവിന്ദ് കെജ്രിവാളിന്റെ കുറ്റവിമുക്തി.

2021 ഇലെ AAP സർക്കാറിന്റെ മദ്യനയത്തിൽ അഴിമതിയുണ്ടെന്ന് ആദ്യമായി ആരോപിച്ച് പരാതി കൊടുത്തത് കോൺഗ്രസായിരുന്നു. കോൺഗ്രസിന്റെ നീക്കമാണ് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പിന്നീട് ബിജെപി ഏറ്റെടുത്തത്. ബിജെപി നീക്കത്തിൽ AAP സർക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേറ്റു. അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ അടക്കമുള്ള നേതാക്കൾക്ക് ജയിലിൽ പോകേണ്ടി വന്നു. മുതലെടുപ്പ് നടത്തിയ ബിജെപി ദില്ലിയിൽ അധികാരത്തിൽ എത്തി.

Also read: യുഎസ് സൈനിക കേന്ദ്രങ്ങളിൽ ഇറാന്റെ പ്രത്യാക്രമണം; വ്യോമാതിർത്തികൾ അടച്ച് ഗൾഫ് രാജ്യങ്ങൾ

അന്വേഷണ എജൻസികളെ ഉപയോഗിച്ച് ബിജെപി പ്രതിപക്ഷത്തെ വേട്ടയാട്ടുകയാണെന്ന് ബോധ്യമുണ്ടായിട്ടും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ബിജെപിക്ക് കുടപിടിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ആം ആദ്മി പാർട്ടി നേതാക്കളെ കുറ്റവിമുക്തമാക്കിയ കോടതി വിധി സ്വാഗതം ചെയാത്ത നിലപാടിലൂടെ അത് വ്യക്തമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News