ദില്ലി മദ്യനയ അഴിമതി; അരവിന്ദ് കെജരിവാളിന് വീണ്ടും ഇഡി നോട്ടീസ്

ദില്ലി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജരിവാളിനു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് അയച്ചു. മദ്യനയ കേസിലാണ് അരവിന്ദ് കെജരിവാളിനു ഇഡി വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മാസം 21നു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്.

Also read:ദളിത് വിദ്യാര്‍ഥികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് കഴുകിച്ചു; സ്കൂൾ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

മുൻപ് കഴിഞ്ഞ മാസം രണ്ടിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കെജരിവാള്‍ അന്നു ഹാജരായില്ല. ഇഡി നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയ സ്വാധീനത്തിന്റെ ഫലവുമാണെന്നു വ്യക്തമാക്കിയാണ് കെജരിവാള്‍ ഹാജരാകാതിരുന്നത്.

സമാന കേസില്‍ കെജരിവാളിനെ ഈ വര്‍ഷം ഏപ്രിലില്‍ സിബിഐ ചോദ്യം ചെയ്തിരുന്നു. സിബിഐ തന്നെ പത്ത് മണിക്കൂറിനടുത്തു ചോദ്യം ചെയ്തതായും 56 ചോദ്യങ്ങളാണ് ചോദിച്ചതെന്നും അതിനെല്ലാം കൃത്യമായി ഉത്തരം നല്‍കിയെന്നും ചോദ്യം ചെയ്യലിനു ശേഷം കെജരിവാള്‍ വ്യക്തമാക്കിയിരുന്നു.

Also read:ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, ജോസ് കെ മാണി ഉൾപ്പെടെയുള്ള 45 രാജ്യസഭാ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

മദ്യനയ അഴിമതി കേസ് കൃത്രിമമാണെന്നും വൃത്തികെട്ട രാഷ്ട്രീയമാണ് പിന്നിലെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. കേസില്‍ എഎപി മുതിര്‍ന്ന നേതാക്കളും കെജരിവാള്‍ മന്ത്രിസഭയിലെ മന്ത്രിമാരുമായിരുന്ന മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News