അരവിന്ദ് കെജ്‌രിവാള്‍ ചെന്നൈയിലേക്ക്; ഡിഎംകെയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും

Arvind Kejriwal to chennai for DMK

ദില്ലി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ തമിഴ്നാട്ടിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഡിഎംകെയെ പിന്തുണച്ച് അരവിന്ദ് കെജ്‌രിവാൾ പ്രചാരണ റാലികളിൽ പങ്കെടുക്കും. ഈ മാസം 20ന് അരവിന്ദ് കെജ്‌രിവാൾ ചെന്നയിൽ എത്തും.

ഏപ്രിൽ 20നും പരസ്യ പ്രചാരണത്തിൻ്റെ അവസാന ദിനമായ 21നും അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി എംകെ സ്റ്റാലിനൊപ്പം പ്രചാരണ റാലികളിൽ പങ്കെടുക്കും. ഡിഎംകെ സഖ്യത്തിന് പിന്തുണ നൽകിയാണ് പ്രചരണ റാലികളിൽ അദ്ദേഹം പങ്കെടുക്കുന്നത്. ഏപ്രിൽ 23നാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുക.

ALSO READ: ‘ഡിഎംകെ സഖ്യം വിട്ട് ടിവികെയുമായി കൈകോർക്കാൻ നീക്കം നടത്തി, കേരളത്തിൽ മുഖ്യമന്ത്രിയാകാനായിരുന്നു ശ്രമം’; കെ സി വേണുഗോപാലിനെതിരെ ആരോപണവുമായി ഹസീന സയിദ്

ദില്ലി മദ്യനയ കേസിൽ അടുത്തിടെയാണ് അരവിന്ദ് കെജ്‌രിവാൾ കുറ്റവിമുക്തനാക്കപ്പെട്ടത്. വിധി വന്നതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ മുൻ മുഖ്യമന്ത്രി പൊട്ടിക്കരഞ്ഞിരുന്നു. കേസിലെ വിധി കോടതി പ്രസ്താവിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹം വൈകാരികമായി പ്രതികരിച്ചത്. ആംആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News