
തിരുവനന്തപുരം നഗരസഭയുടെ 2025-26 വര്‍ഷത്തെ ബജറ്റ് നഗരസഭ കൗണ്‍സില്‍ അംഗീകരിച്ചു. സുസ്ഥിര വികസനത്തിനും ജനക്ഷേമത്തിനും പ്രാധാന്യം നല്‍കിയ ബജറ്റിനാണ് അംഗീകാരം. വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനും വൈദ്യുതി ഇരുചക്ര വാഹനങ്ങള്‍ക്കും സബ്സിഡി, നഗരത്തില്‍ സ്മാര്‍ട്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുടങ്ങി കൃത്യമായ രൂപരേഖയോടെയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ബജറ്റിന്റെ വിശദാംശങ്ങള്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
സുസ്ഥിര വികസനത്തിനും ജനക്ഷേമത്തിനും പ്രാധാന്യം നല്‍കിയ ബജറ്റ് 2025-26 തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ അംഗീകരിച്ചു.
ഭരണസമിതി ചുമതല ഏറ്റടുത്തതിന് ശേഷമുള്ള അഞ്ചാമത്തെ ബജറ്റാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആരംഭിച്ചതും ജനങ്ങള്‍ സ്വീകരിച്ചതുമായ ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി കൃത്യമായ രൂപരേഖയോടെ തയ്യാറാക്കിയ 2185 കോടി രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചു അംഗീകാരം നേടിയത്. വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനും വൈദ്യുതി ഇരുചക്ര വാഹനങ്ങള്‍ക്കും സബ്സിഡി ഇനത്തില്‍ 20 കോടി രൂപ, സ്മാര്‍ട്ട് ക്ലാസ് മുറികള്‍ക്ക് 10 കോടി രൂപ, നഗരത്തില്‍ സ്മാര്‍ട്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ക്ക് 10 കോടി രൂപ, വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് 10 കോടി രൂപ, സോളാര്‍ തെരുവ് വിളക്കുകള്‍ക്ക് 10 കോടി രൂപ, വനിതാ ഫിറ്റ്‌നസ് സെന്ററുകള്‍ ആരംഭിക്കുവാന്‍ 7 കോടി രൂപ എന്നിവയുള്‍പ്പെടെ സുസ്ഥിര വികസനത്തിനും ജനക്ഷേമത്തിനും തുല്യ പ്രാധാന്യം നല്‍കിക്കൊണ്ടുളള ബജറ്റാണ് അംഗീകരിച്ചത്. ബജറ്റിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
സീറോ കാര്‍ബണ്‍ ട്രിവാന്‍ഡ്രം – 100 കോടി രൂപ
നഗരാസൂത്രണ മേഖലയിലെ വിവധ പദ്ധതികള്‍ക്കായി – 305 കോടി രൂപ
അജൈവ മാലിന്യ സംസ്‌കരണ പദ്ധതി – 300 കോടി രൂപ
പാര്‍പ്പിട പദ്ധതികള്‍ – 220 കോടി രൂപ
ഫ്‌ലഡ് മിറ്റഗേഷന്‍ പദ്ധതിയ്ക്ക് – 200 കോടി രൂപ
ജൈവ മാലിന്യ സംസ്‌കരണ പദ്ധതി – 100 കോടി രൂപ
BM&BC റോഡുകള്‍ – 100 കോടി രൂപ
സ്മാര്‍ട് സിറ്റി പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് – 100 കോടി രൂപ
ദാരിദ്ര്യ നിര്‍മാര്‍ജനം, തൊഴില്‍ മേഖല – 85 കോടി രൂപ
ആരോഗ്യ മേഖല – 77.17 കോടി രൂപ
വനിതാക്ഷേമത്തിന് – 67.4 കോടി രൂപ
വിദ്യാഭ്യാസ മേഖലയ്ക്ക് – 65 കോടി രൂപ
കാര്‍ഷിക മേഖലയ്ക്ക് – 48 കോടി രൂപ
മല്‍സ്യ മേഖലയ്ക്ക് – 41 കോടി രൂപ
പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിന് – 38.2 കോടി രൂപ
സാമൂഹ്യനീതി ശിശുവികസന പദ്ധികള്‍ – 34.75 കോടി രൂപ
പൊതുഭരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി – 24 കോടി രൂപ
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി – 22 കോടി രൂപ
കായിക യുവജന ക്ഷേമത്തിന് – 19 കോടി രൂപ
മൃഗസംരക്ഷണ മേഖല – 10 കോടി രൂപ
കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി – 7 കോടി രൂപ
കഴിഞ്ഞ നാല് വര്‍ഷങ്ങളായി ജനങ്ങള്‍ നല്‍കിവരുന്ന പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തു. നമുക്കൊരുമിച്ചു മുന്നേറാം…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here