ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം ഫൈനൽ ഇന്ന്

Australian Open Final

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ഫൈനലിസ്റ്റുകള്‍ ഇന്ന് കിരീട പോരാട്ടത്തിനായി ഇറങ്ങും. നിലവിലെ ചമ്പ്യൻ ബെലാറസിന്റെ അരീന സബലെങ്കയും യുഎസ്‌ താരം മാഡിസൺ കീസും തമ്മിലാണ്‌ അവസാന പോരാട്ടം അരങ്ങേറുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിന് മത്സരം ആരംഭിക്കും. ഓസ്‌ട്രേലിയൻ ഓപ്പണിൽ തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് അരീന സബലെങ്ക ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്നത്.

കഴിഞ്ഞ രണ്ട്‌ തവണയും ഒസ്‌ട്രേലിയയിൽ കിരീടമുയർത്തിയ സബലെങ്കയുടെ പേരിൽ മൂന്ന്‌ ഗ്രാൻഡ്‌ സ്ലാമുകളാണുള്ളത്‌. 2024 യുസ്‌ ഓപ്പണിലും താരം വിജയിച്ചിരുന്നു. ടൂർണമെന്റിൽ തുടർച്ചയായ 19 മത്സരങ്ങൾ വിജയിച്ചാണ്‌ അരീന സബലെങ്കയുടെ ഫൈനലിലേക്കുള്ള വരവ്‌.

Also Read: ‘മറുവശത്ത് സഞ്ജു സാംസൺ ഉള്ളതാണ് എന്നെ സഹായിച്ചത്’; അഭിഷേക് ശർമ

ആദ്യ ഗ്രാൻഡ്‌സ്ലാം കിരീടം ലക്ഷ്യമിട്ടാണ് മാഡിസൺ കീസ്‌ ഫൈനലിലേക്ക് ഇറങ്ങുന്നത്‌.

Also Read: ഒരോറ്റ ഇന്ത്യൻ താരമില്ലാതെ ഐസിസി 2024 ലെ ഏറ്റവും മികച്ച ഏകദിന ടീം

2025 ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം ഫൈനലിൽ നാളെ നിലവിലെ ചാമ്പ്യനായ ഇറ്റലിയുടെ യാനിക്‌ സിന്നർ തുടർച്ചയായി രണ്ടാംകിരീടം ലക്ഷ്യമിട്ട് ജർമനിയുടെ അലക്‌സാണ്ടർ സ്വരേവിനെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News