
അസാപ് കേരളയില്‍ ഐ- ലൈക്ക് കോഴ്സുകള്‍ക്ക് പ്രവേശനം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അതിനൂതന കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു.
ജാവ പ്രോഗ്രാമിങ്, വെബ് ഡിസൈനിങ്, പൈത്തണ്‍ പ്രോഗ്രാമിങ്, ടാലി പ്രൈം, ജാവ പ്രോഗ്രാമിങ്, എസ്സെന്‍ഷ്യല്‍സ് റീട്ടെയ്ല്‍ മാനേജ്മെന്റ്, മൊബൈല്‍ ആപ്പ് ഡെവലപ്മെന്റ്, സി ആന്‍സ് സി++ പ്രോഗ്രാമിങ്, അഡ്വാന്‍സ്ഡ് ടാലി, ബാങ്കിങ് ഫിനാന്‍ഷ്യല്‍, സര്‍വീസ് ആന്‍ഡ് ഇന്‍ഷുറന്‍സ്, അഡ്വാന്‍സ്ഡ് ജാവ പ്രോഗ്രാമിങ് ആന്‍ഡ് വെബ് ഡെവലപ്മെന്‍മെന്റ് തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം. വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്മെന്റ് സൗകര്യവും നല്‍കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9495999731, 8330092230.
Read Also: 2 ലക്ഷം രൂപ വരെ ശമ്പളം വാങ്ങാം ! ഡിആര്‍ഡിഒയില്‍ ഗവേഷകരാകാന്‍ ഇപ്പോള്‍ അപേക്ഷിക്കുക
എല്‍ ബി എസില്‍ അവധിക്കാല കോഴ്സുകള്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍ ബി എസ്സിന്റെ പാമ്പാടി ഉപകേന്ദ്രത്തില്‍ ഏപ്രില്‍ ഏഴിന് ആരംഭിക്കുന്ന അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, വെബ് ഡിസൈന്‍, ഫോട്ടോഷോപ്പ്, പൈതണ്‍ പ്രോഗ്രാമിങ്, എസ് മെന്‍ എന്നീ കോഴ്സുകളിലേക്ക് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും എസ് എസ് എല്‍ സി/ പ്ലസ് ടു/ ഡിഗ്രി പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. വിശദ വിവരത്തിന് ഫോണ്‍: 0481-2505900,9895041706.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

