ആശമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ ആശ പ്രവർത്തകർ

maharashtra

കേന്ദ്ര സർക്കാർ ഇടപെട്ട് ആശമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ ആശ പ്രവർത്തകർ. 5000 രൂപ മാത്രം ഓണറേറിയം ലഭിക്കുന്ന സംസ്ഥാനത്തെ ആശാ പ്രവർത്തകർ ദുരിതം നിറഞ്ഞ ജോലി സാഹചര്യങ്ങൾക്കും പരിഹാരം തേടുകയാണ്. മഹാരാഷ്ട്രയിലെ ആശാ പ്രവർത്തകർക്ക് മൂന്ന് മാസം കൂടുമ്പോഴായിരുന്നു വേതനം ലഭിച്ചിരുന്നത്. ദുരിതം നിറഞ്ഞ ജോലി സാഹചര്യത്തിൽ ആനുകൂല്യങ്ങൾ ഒന്നുമില്ലാതെയാണ് പണിയെടുക്കുന്നത്.

സിഐടിയുവിന്‍റെ നേതൃത്വത്തിൽ നടന്ന നിരന്തര പോരാട്ടത്തിനൊടുവിലാണ് ഉദ്ധവ് താക്കറെയുടെ ഭരണകാലത്ത് ഓണറേറിയം 5000 രൂപയായി വർധിപ്പിച്ചത്. എന്നിരുന്നാലും മറ്റൊരു ആനുകൂല്യവും ഇനിയും ഇവർക്ക് ലഭിക്കുന്നില്ല.

ALSO READ; ‘ഒടുവിൽ ഞങ്ങൾ ഒരേ ദിശയിൽ സഞ്ചരിക്കുന്നു’: ബിജെപി ദേശീയ ഉപാധ്യക്ഷന് ഒപ്പമുള്ള ശശി തരൂർ എംപിയുടെ ചിത്രം ചർച്ചയാകുന്നു

കോവിഡ് കാലത്തെ ദുരിതാവസ്ഥയിൽ പോലും അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയവരാണ് മഹാരാഷ്ട്രയിലെ ആശാ പ്രവർത്തകർ. ആശമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നാണ് സിപിഐഎം നേതാവ് പികെ ലാലി ആവശ്യപ്പെടുന്നത്. അർഹിക്കുന്ന വേതനവും ആനുകൂല്യങ്ങളും ലഭിക്കാൻ കേന്ദ്ര സർക്കാരിന്റെ പരിഗണന കാത്തിരിക്കയാണ് ഇവരെല്ലാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News