ആഷാ മേനോനും നാരായണ ഭട്ടതിരിക്കും എസ് ബി ടി ഓർമ്മക്കൂട് പുരസ്‌കാരം

എസ് ബി ടി ഓർമ്മക്കൂടിന്റെ പ്രഥമ സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത നിരൂപകനായ ആഷാ മേനോനും പ്രതിഭാ സമ്മാൻ പുരസ്കാരത്തിന് കാലിഗ്രാഫി കലാകാരനും പ്രശസ്ത ചിത്രകാരനുമായ നാരായണ ഭട്ടതിരിയും തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഓഫീസറായി ജോലി ചെയ്തിരുന്നവരുടെ സാംസ്കാരിക സംഘടനയാണ് എസ് ബി ടി ഓർമ്മക്കൂട്.

ALSO READ:വടക്കുംനാഥൻ കാണാൻ പതിനായിരങ്ങൾ നാളെ പൂരനഗരിയിലേക്ക്; തൃശൂർ പൂരം നാളെ

25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഡോക്ടർ കെ എസ് രവികുമാർ ചെയർമാനും പ്രൊഫസർ ജോൺ സാമുവൽ എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഏപ്രിൽ 27 ന് തിരുവനന്തപുരത്ത് നടക്കുന്ന എസ്ബിടി സ്മൃതി സംഗമത്തിൽ വച്ച് പുരസ്കാര സമർപ്പണങ്ങൾ നടക്കും.

സാഹിത്യ വിമർശനം ഉന്നതമായ സർഗാത്മക പ്രവർത്തനമാണെന്ന് തെളിയിച്ച ആഷാ മേനോൻ, ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം തേടിയ നിരൂപണ ശാഖയിലെ വേറിട്ട സ്വരമാണ്. കാലിഗ്രാഫിലെ സൗന്ദര്യശാസ്ത്രവും ആശയലോകവും പ്രചരിപ്പിക്കുന്നതിൽ ആർട്ടിസ്റ്റ് ഭട്ടതിരി നൽകിവരുന്ന സംഭാവനകൾ ഏറെ ശ്രദ്ധേയമാണെന്നും കാലിഗ്രാഫി വഴിയിലൂടെ മലയാളത്തെ നയിക്കുന്ന
മൗലിക പ്രതിഭയാണ് അദ്ദേഹം എന്നും ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി.

ALSO READ:‘കെട്ടുപോകുമായിരുന്ന തിരിയിലേക്ക് വെളിച്ചം പകര്‍ന്നവര്‍’; റഹീമിന് വേണ്ടി ഒരുമിച്ച മലയാളികളെ അഭിനന്ദിച്ച് ജി എസ് പ്രദീപ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News