
ആശാവര്‍ക്കര്‍ സമരത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് എംപിമാര്‍. ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒടുവില്‍ തിരിച്ചറിവ് ലഭിച്ചിരിക്കുകയാണ്.
കേരളത്തിലെ ആശാവര്‍ക്കര്‍മാരുടെ സേവന വേതന വ്യവസ്ഥകള്‍ പുനര്‍ക്രമീകരിച്ച് നല്‍കണമെന്നും ഒരു മാസക്കാലമായി തുടരുന്ന സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് ആശാവര്‍ക്കര്‍മാര്‍ക്ക് നീതി ഉറപ്പാക്കണം എന്നും ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു.
also read : ആശമാര്‍ക്കുളള കുടിശിക കേന്ദ്രസര്‍ക്കാര്‍ നല്‍കാനുണ്ടെന്ന് ബിജെപി എംപി രേഖാ ശര്‍മ്മ രാജ്യസഭയില്‍
സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്സഭയില്‍ കൂട്ടത്തോടെ ആവശ്യപ്പെട്ടിരുന്നു. ആശമാര്‍ക്ക് വേണ്ടതെല്ലാം അനുവദിച്ചെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയതും കോണ്‍ഗ്രസ് എംപിമാര്‍ പരാമര്‍ശിച്ചിരുന്നു.
ആശമാരുടെ അവകാശം ഹനിക്കുന്നത് കേന്ദ്രമാണെന്നും സമരം ചെയ്യേണ്ടത് ദില്ലിയിലാണെന്നും സംസ്ഥാനസര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. അപ്പോഴെല്ലാം സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് നേതാക്കളാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ തേടിയത്.
Also Read : ഇന്ത്യയെ ഭാരത് എന്ന പേരില്‍ മാത്രം വിളിക്കണം; പേരുമാറ്റം ശക്തമായി ഉന്നയിച്ച് വീണ്ടും ആര്‍എസ്എസ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

