‘മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ ആശമാരെ പരിഗണിച്ചില്ല; പി എഫും ഇഎസ്ഐയും അനുവദിക്കുന്നില്ല’; ആശാ ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് ടി പി പ്രേമ

മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ ആശമാരെ പരിഗണിച്ചില്ലെന്ന് ആശാ ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് ടി പി പ്രേമ. ആശാ വർക്കർ (CITU വിഭാഗം) ഏജീസ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ടി പി പ്രേമ. ആശമാരുടെ പ്രവർത്തനം ആരംഭിക്കുമ്പോൾ കോൺഗ്രസ് ആണ് കേന്ദ്രത്തിൽ അധികാരത്തിൽ ഉണ്ടായിരുന്നത്. അവർ ഞങ്ങളെ പരിഗണിച്ചില്ല. സംസ്ഥാനത്തും ഞങ്ങൾ സമരം ചെയ്തു. സെക്രട്ടറിയേറ്റിൽ മുന്നിൽ ഞങ്ങൾ അനിശ്ചിതകാല സമരം ആരംഭിച്ചു. സംസ്ഥാന സർക്കാർ കുടിശ്ശികയുണ്ടായിരുന്ന രണ്ടുമാസത്തെ ഓണറേറിയം അനുവദിച്ചു. തുടർന്ന് ഞങ്ങൾ സമരം പിൻവലിച്ചു. പക്ഷേ കേന്ദ്രത്തിന്റെ അവഗണന തുടരുകയാണെന്ന് ടി പി പ്രേമ പറഞ്ഞു.

ഇൻസെന്റീവ് വർധിപ്പിച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു. ഇൻസെന്റീവ് കുടിശ്ശികയും കേന്ദ്രം നൽകുന്നില്ല. വേതന ഘടന നിശ്ചയിക്കാൻ കേന്ദ്രം തയ്യാറാക്കണം. ആശമാർക്ക് പി എഫും ഇ എസ് ഐയും അനുവദിക്കുന്നില്ല എന്നും ടി പി പ്രേമ പറഞ്ഞു.

ALSO READ: ‘രാജ്യത്തെ നരേന്ദ്രമോദി കോർപ്പറേറ്റുകൾക്ക് തീറെഴുതി’; എന്തു കിട്ടിയാലും സംസ്ഥാന സർക്കാരിനെതിരെ പറയുകയാണ് കോൺഗ്രസെന്നും എളമരം കരീം

ആശമാരുടെ ആവശ്യങ്ങൾക്കായി ശക്തമായ പോരാട്ടം നടത്തിയിട്ടുള്ളത് ഇടതുപക്ഷമാണ്. തെറ്റിദ്ധരിക്കപ്പെടുന്ന പ്രസ്താവനകളാണ് ഒരു വിഭാഗം ആശമാരെ സെക്രട്ടേറിയേറ്റിന് മുന്നിലേക്കെത്തിച്ചതെന്നും അബദ്ധം മനസിലാക്കി അവർ തിരിച്ചു വരുമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News