
ആശിർനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി പൊലീസ്. ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക്സ് കോൺവെൻ്റ് സ്കൂളിലെ അഞ്ച് അധ്യാപകർക്കെതിരെയായിരുന്നു ആശിർനന്ദയുടെ കുടുംബത്തിൻ്റെ പരാതി
അധ്യാപകർക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കൊലക്കുറ്റം ചുമത്തി കേസെടുക്കണം എന്നായിരുന്നു ആശിർനന്ദയുടെ കുടുംബത്തിൻ്റെ ആവശ്യം. ഇതിലാണ് പോലീസ് നിയമപദേശം തേടിയത്. നിയമപദേശം തേടിയ ശേഷം അധ്യാപകർക്കെതിരെ കേസെടുക്കുമെന്ന് നാട്ടുകൽ പോലീസ് അറിയിച്ചു.
ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക്സ് കോൺവെൻ്റ് സ്കൂളിലെ അഞ്ച് അധ്യാപകരുടെ പേരായിരുന്നു ആശിർ നന്ദയുടെ ആത്മഹത്യ കുറുപ്പിലുണ്ടായിരുന്നത്. ആശിർനന്ദയുടെ ആത്മഹത്യ കുറുപ്പിൻ്റെ ഫോറൻസിക് പരിശോധനയും പൂർത്തീകരിച്ചിരുന്നു, കൈയ്യക്ഷരം ആശിർ നന്ദയുടെ തന്നെയാണെന്ന് പോലീസ് പരിശോധനയിൽ സ്ഥിരീകരിച്ചു. ആത്മഹത്യ കുറുപ്പിൽ പേരുണ്ടായിരുന്ന 5 അധ്യാപകരെ സ്കൂളിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ അഞ്ച് അധ്യാപകർക്കെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിൻറെ ആവശ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here