കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അശോക് ചവാന് രാജ്യസഭ സീറ്റ്

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അശോക് ചവാന് രാജ്യസഭ സീറ്റ് നല്‍കി ബിജെപി. അശോക് ചവാന്‍ മഹാരാഷ്ട്രയില്‍ നിന്ന് മത്സരിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നാല് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ ഗുജറാത്തില്‍ നിന്നും മത്സരിക്കും.

ALSO READ:ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രത്യേക ഇടപെടല്‍; പുലിക്കുരുമ്പ – പുറഞ്ഞാണ്‍ റോഡ് യാഥാര്‍ത്ഥ്യമാകുന്നു

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് ബിജെപി ദേശീയ തിരഞ്ഞെടുപ്പ് സമിതിയാണ്. മഹാരാഷ്ട്രയില്‍ നിന്ന് അശോക് ചവാനെ കൂടാതെ മേധ കുല്‍ക്കര്‍ണി, അജിത്ത് ഗോപ്ചഡേ എന്നിവരാണ് മത്സരിക്കുന്നത്. കേന്ദ്ര മന്ത്രി എല്‍ മുരുഗന്‍, ബന്‍സിലാല്‍ ഗുര്‍ജര്‍, മായ നരോല്യ, ഉമേഷ് നാഥ് മഹാറായ് എന്നിവര്‍ മധ്യപ്രദേശില്‍ നിന്ന് മത്സരിക്കും. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയില്‍ നിന്നാകും മത്സരിക്കുക. സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെഡി അശ്വിനി വൈഷ്ണവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ:ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക നല്‍കും, ഒന്നും ഒളിച്ചുവെക്കേണ്ട കാര്യം സര്‍ക്കാരിനില്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here