കേരളത്തിലെ തുടർഭരണത്തിന് കാരണം സിപിഐഎമ്മിന്റെ മികച്ച പ്രവർത്തനം; അശോക് ഗെഹ്‌ലോട്ട്

കേരളത്തിലെ തുടർഭരണം സിപിഐഎമ്മിന്റെ നല്ല പ്രവർത്തനം കാരണമെന്ന് അശോക് ഗെഹ്‌ലോട്ട്. വർഷങ്ങളായി കേരളത്തിൽ എൽഡിഎഫും യുഡിഎഫും മാറി മാറി ആയിരുന്നു ഭരിച്ചിരുന്നത്. എന്നാൽ ഇത്തവണ തുടർഭരണം ലഭിച്ചത് എൽഡിഎഫ് സർക്കാരിന്റെ മികച്ച പ്രവർത്തനത്തിന്റെ ഫലമാണെന്നും രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

ALSO READ: ബിജെപിയും കോൺഗ്രസും നേർക്കുനേർ; രാജസ്ഥാനിൽ ഇന്ന് വോട്ടെടുപ്പ്

കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെ തുടർച്ചയായി വിമർശിക്കുന്ന സാഹചര്യത്തിലാണ് ഗെഹ്‌ലോട്ടിന്റെ പ്രസ്താവന. സർക്കാരിന്റെ പദ്ധതികളും ഭരണവും ജനങ്ങൾക്ക് ഇഷ്ടപ്പെടുന്നതിന്റെ തെളിവാണ് തുടർഭരണമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ ഇത്തവണ തുടർഭരണമുണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: പ്രാദേശിക സര്‍ക്കാരിനോടുള്ള മികച്ച സമീപനം വികസനത്തിന് വഴിവെക്കുന്നു: മുഖ്യമന്ത്രി

നേരത്തെ കേരള മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന ടിക്കാരാം മീണ കേരള മോഡൽ മുൻനിർത്തിയാണ് കോൺഗ്രസ് രാജസ്ഥാൻ പ്രകടന പത്രിക തയ്യാറാക്കിയതെന്ന് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News