‘വ്യവസായസിന്റെ തലയിലെഴുത്ത് തിരുത്തിയ കൈ’; പി രാജീവിനെ പ്രശംസിച്ച് അശോകൻ ചരുവിൽ

ashokan charuvil on p rajeev

പി രാജീവിനെ പ്രശംസിച്ച് അശോകൻ ചരുവിൽ. കേരളത്തിന്റെ വ്യവസായ മേഖലയുടെ തലയിലെഴുത്ത് തിരുത്തിയ കൈ എന്നാണ് പി രാജീവിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഭാവനയുടേയും കർമ്മശേഷിയുടേയും കരുത്തുകൊണ്ട് പി.രാജീവ് എന്ന വകുപ്പുമന്ത്രി വ്യവസായമേഖലക്ക് നൽകിയ ആത്മബലം കേരളത്തിൻ്റെ ഭാവിയെ പ്രതീക്ഷാനിർഭരമാക്കുന്നതാണ് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

വ്യവസായകേരളത്തിൻ്റെ തലയിലെഴുത്ത് തിരുത്തിയ കൈ.
നമ്പൂതിരി സമുദായത്തിലെ ആദ്യത്തെ വിധവാവിവാഹത്തിലൂടെ ജീവിതം കിട്ടിയ ഉമാ അന്തർജ്ജനം വി.ടി.യെക്കുറിച്ച് പറഞ്ഞത്: തലയിലെഴുത്ത് തിരുത്തിയ കൈ എന്നാണ്.
തലയിലെഴുത്ത് എന്നാൽ ദൈവഹിതം എന്നാണല്ലോ. അത് മനുഷ്യന് തിരുത്താനാവും എന്ന വിപ്ലവസന്ദേശം ആ വാക്കുകളിലുണ്ട്. കേരളത്തിലെ വ്യവസായാന്തരീക്ഷവും പല കാരണങ്ങളാൽ കഷ്ടസ്ഥിതിയിലായിരുന്നു. പ്രധാന പ്രതിസന്ധി രാജവാഴ്ചക്കാലത്ത് രൂപപ്പെട്ട ബ്യൂറോക്രസി തന്നെ.
ഒന്നോർത്താൽ വ്യവസായവളർച്ചക്ക് ഏറ്റവും അനുയോജ്യമായ അടിസ്ഥാന സാഹചര്യങ്ങളാണ് കേരളത്തിലുള്ളത്. നല്ല കാലാവസ്ഥ. വെള്ളം, പ്രകൃതിസമ്പത്ത്. ബൗദ്ധീകസമ്പത്ത്. പല രാജ്യങ്ങളിലേയും വ്യവസായമുന്നേറ്റത്തിനും നഗരവൽക്കരണത്തിനും പിൻബലമായി നിന്നത് മലയാളികളാണ് പക്ഷേ അതൊന്നും നമുക്ക് ഇവിടെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. പരമ്പരാഗത വ്യവസായങ്ങൾ ഇല്ലാതായതോടെ വ്യവസായ ഭൂപടത്തിൽ നമ്മൾ ഇല്ലാതായി.
വരേണ്ടയാൾ വരുമ്പോൾ കാലം വഴിതിരിയുമല്ലോ. ഭാവനയുടേയും കർമ്മശേഷിയുടേയും കരുത്തുകൊണ്ട് പി.രാജീവ് എന്ന വകുപ്പുമന്ത്രി വ്യവസായമേഖലക്ക് നൽകിയ ആത്മബലം കേരളത്തിൻ്റെ ഭാവിയെ പ്രതീക്ഷാനിർഭരമാക്കുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന ഈ പ്രതിഭാവിലാസം മന്ത്രിയായപ്പോൾ തുടങ്ങിയതല്ല. നീണ്ടകാലം പാർലിമെൻ്റ് അംഗമെന്ന നിലയിൽ, പത്രാധിപർ, പാർട്ടി ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ നാം അറിഞ്ഞതാണ്. നമ്മുടെ അഭിമാനമായി മാറിയിരിക്കുന്ന കൊച്ചി മെട്രോയുടെ പിന്നിലും അതുണ്ട്. പാർടി ജില്ലാ സെക്രട്ടറി തൻ്റെ ജില്ലയിലെ ജൈവ കാർഷികമുന്നേറ്റത്തിനും ആതുരാലയങ്ങളുടെ വികസനത്തിനും മുഖ്യ പിൻബലമായതിന് അധികം ഉദാഹരണങ്ങൾ ഉണ്ടാവാനിടയില്ല.
പ്രതിഭകൾ കേരളത്തിൽ അപൂർവ്വമല്ല. പക്ഷേ അവർ ദേശീയസമരകാലത്തെന്നപോലെ രാഷ്ട്രീയ/പൊതുപ്രവർത്തനരംഗത്തക്ക് വരുന്നില്ല എന്നതാണ് ദുര്യോഗം. ജീവിതം നാടിനു സമർപ്പിച്ച അസാമാന്യ പ്രതിഭാശാലിയാണ് പി.രാജീവ്.
അശോകൻ ചരുവിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News