
കേരളത്തിലെ പ്രധാന റാംസർ തണ്ണീർത്തടങ്ങളിലൊന്നായ അഷ്ടമുടി കായലിൽ ജൈവവൈവിധ്യത്തിൽ ആശങ്കാജനകമായ മാറ്റങ്ങൾ. കായലിൽ പുതിയ തുരുത്തുകൾ രൂപം കൊള്ളുന്നതും, ജലപ്രവാഹം കുറഞ്ഞതും, കടൽ പായൽ ഉൾപ്പടെ അധിനിവേശ സസ്യങ്ങളുടെ വ്യാപനവും നാടൻ മത്സ്യസമ്പത്തിനെ ബാധിച്ചു.ഒരുകാലത്ത് മത്സ്യസമ്പത്തിന്റെ കലവറയായിരുന്ന അഷ്ടമുടി കായൽ ഇന്ന് വലിയ പരിസ്ഥിതി വെല്ലുവിളികളെ നേരിടുന്നു. പശ്ചിമഘട്ടത്തിൽ നിന്ന് കല്ലടയാറിലൂടെ ഒഴുകിയെത്തുന്ന മണ്ണും ചെളിയും വർഷങ്ങളായി കായലിൽ അടിഞ്ഞുകൂടിയതോടെ പല ഭാഗങ്ങളിലും പുതിയ തുരുത്തുകൾ രൂപപ്പെട്ടു. ഇതോടെ ജലത്തിന്റെ സ്വാഭാവിക ഒഴുക്കും ആഴവും കുറഞ്ഞു.
കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും കടൽ ജലം കായലിൽ നില നിൽക്കുന്ന സ്ഥിതി സൃഷ്ടിച്ചു. കടൽ പായലുകളും അഷ്ടമുടി കായലിന്റെ അടിത്തട്ടിൽ തഴച്ച് വളരുന്നു. കായലിലെ ആവാസവ്യവസ്ഥ മാറിയതോടെ നിരവധി നാടൻ മത്സ്യ ഇനങ്ങൾ അപ്രതക്ഷ്യമായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കരിമീൻ, കൂരൽ, പള്ളത്തി, കൂഴ വാലി, ആറ്റ് ചെമ്മീൻ ചെമ്പല്ലി, കള്ളൻമീൻ തുടങ്ങിയ നാടൻ മത്സ്യങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞപ്പോൾ ഉപ്പിന്റെ ലവണാംശം കായലിൽ കൂടിയത് കടൽ മത്സ്യങ്ങളായ ചാളയും ഐലയും തെരണ്ടിക്കും വരെ കായലിൽ ആവാസ വ്യവസ്ഥ സൃഷ്ടിച്ചു.
Also read: ആയിരം പേജുകൾ… മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
ജലത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതും മത്സ്യങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്നുണ്ട്. മത്സ്യങ്ങളുടെ പ്രജനന മേഖലകളും ഇല്ലാതായി മത്സ്യസമ്പത്ത് കുറഞ്ഞതോടെ 3000 ത്തോളം മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധിയും പ്രതിസന്ധിയിലായി. ശാസ്ത്രീയ ഡ്രഡ്ജിംഗ്, അധിനിവേശ സസ്യങ്ങളുടെ നീക്കം, മലിനീകരണ നിയന്ത്രണത്തിന് ഉൾപ്പടെ നടപടി സ്ഥീകരിച്ചാൽ അഷ്ടമുടിയുടെ ജൈവവൈവിധ്യം സംരക്ഷിക്കാം. കായലിൽ നിന്ന് നീക്കം ചെയ്ത മാലിന്യം കരയിൽ നിക്ഷേപിച്ചപ്പോൾ വൻ മരങ്ങൾ ഉണങ്ങി പോയത്
മുന്നറിയിപ്പ് കൂടിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

