
ഐപിഎൽ 2026 സീസൺ തുടങ്ങുന്നതിനു മുന്നോടിയായി താരങ്ങളുടെ വേതനവും ജോലിഭാരവും സംബന്ധിച്ച ചര്‍ച്ച ശക്തമാകുന്നു. ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ചുറ്റിപ്പറ്റിയാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 25 കോടി രൂപയ്ക്ക് മുകളിൽ കൊടുത്ത് സ്വന്തമാക്കിയ താരത്തിന് എല്ലാ മത്സരങ്ങളിലും നാലോവർ പൂർണ്ണമായും എറിയുവാൻ കഴിയുമോ എന്നത് ഇപ്പോൾ സംശയകരമാണ്.
ഈ സാഹചര്യയത്തിലാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിന്റെ അഭിപ്രായ പ്രകടനം ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്. ഒരു താരത്തെ പ്രത്യേക റോളിനായി ഒരു ടീം വലിയ തുകയ്ക്ക് വാങ്ങിയാൽ , ആ ഉത്തരവാദിത്വം പൂർണ്ണമായി താരത്തിന് നിറവേറ്റാൻ കഴിയാത്ത പക്ഷം, താരത്തിന്റെ ശമ്പളത്തിൽ കുറവ് വരുത്താനുള്ള സംവിധാനം വേണമെന്നതാണ് അശ്വിന്റെ അഭിപ്രായം.
Also Read: പഞ്ചാബ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി
ഓൾറൗണ്ടർമാരായി ടീമിലെത്തുന്ന താരങ്ങൾക്കു നാലോവറുകൾ പോലും തികച്ചെറിയാൻ സാധിക്കുന്നില്ലെങ്കിൽ അവരുടെ ശമ്പളത്തിൽ നിന്നും രണ്ടു കോടി രൂപ വരെ കുറയ്ക്കാൻ ഫ്രാഞ്ചൈസികൾ അനുവദിക്കണമെന്ന് അശ്വിൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

