ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു; ജയിച്ചു തുടങ്ങി ഖത്തര്‍

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഖത്തറില്‍ ആരംഭിച്ചു. ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. മുമ്പ് അറിയിച്ചതു പോലെ ഉദ്ഘാടന വേദിയില്‍ പലസ്തീന്‍ ജനതയെ ചേര്‍ത്തുപിടിച്ചാണ് ഖത്തറില്‍ മത്സരങ്ങള്‍ ആരംഭിച്ചത്. വേദിയില്‍ പലസ്തീന്‍ ടീം ക്യാപ്റ്റന്‍ മുസബ് അല്‍ ബത്താത്തിനെയും കൂട്ടിയാണ് ഖത്തര്‍ ക്യാപ്റ്റന്‍ ഹസന്‍ അലി ഹൈദോസ് എത്തിയത്. പലസ്തീന്‍ ദേശീയഗാനത്തിന്റെ അവസാന ഭാഗവും ലുസൈല്‍ സ്റ്റേഡിയത്തില്‍ മുഴങ്ങിക്കേട്ടു.

ALSO READ: ‘അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും’, ‘ഇന്ത്യ’ സഖ്യത്തിന്റെ നിർണായക യോഗം ഇന്ന്

അതേസമയം, ഉദ്ഘാടന മത്സരത്തില്‍ ലെബനനെ 3 -0 ന് ഖത്തര്‍ തര്‍ത്തു. രണ്ട് ഗോളുകള്‍ നേടിയ അക്രം ആതിഫ്, അല്‍മോയിസ് അലി എന്നിവരാണ് ആതിഥേയര്‍ക്കായി വല കുലുക്കിയത്. ഏഷ്യയുടെ ഫുട്ബോള്‍ കിരീടം ഞങ്ങളുടെ ഷോക്കേസില്‍തന്നെ വെക്കാനാണ് ആഗ്രഹമെന്ന് ഖത്തര്‍ ക്യാപ്റ്റന്‍ ഹസ്സന്‍ അല്‍ ഹൈദോസ് പറഞ്ഞപ്പോള്‍ ചരിത്രം തിരുത്താനാണ് ഞങ്ങളുടെ ആഗ്രഹം എന്നായിരുന്നു ലെബന്‍ ക്യാപ്റ്റന്‍ ഹസ്സന്‍ മാറ്റൂകിന്റെ മറുപടി.

ALSO READ: കോഴിക്കോട് കാറില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം; അന്വേഷണം ആരംഭിച്ചു

ലെബനന്‍ പ്രതിരോധ നിര ഖത്തറിന്റെ പടയോടത്തെ പിടിച്ചുകെട്ടാനാകാതെ പലപ്പോഴും നിസ്സഹായരായി. എതിരില്ലാത്ത 3 ഗോളുകള്‍ക്ക് ആദ്യ മത്സരത്തില്‍ ഖത്തറിന് മുന്നില്‍ അവര്‍ കീഴടങ്ങി.45,96 മിനിറ്റുകളില്‍ അക്രം അഫീഫും 56ാം മിനിറ്റില്‍ അല്‍മോസ് അലിയും ഗോളുകള്‍ നേടി. 80,000ലേറെ പേരാണ് ലുസൈലില്‍ ഉദ്ഘാടനത്തിനും തുടര്‍ന്നുള്ള മത്സരം കാണാനുമായി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News